ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട മരക്കൊമ്പുകള്‍ക്ക് തീ പിടിച്ചു

ഹൊസങ്കടി: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട് പറമ്പില്‍ കൂട്ടിയിട്ട മരക്കൊമ്പുകള്‍ക്കും വേരുകള്‍ക്കും തീ പിടിച്ചു. തീ അണക്കാനാവാതെ ഫയര്‍ഫോഴ്‌സ് സംഘം പരക്കം പാഞ്ഞു. റോഡരികിലുണ്ടായിരുന്ന മരങ്ങളില്‍ പലതും ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റിയിരുന്നു. ബാക്കിയായ വേരുകളും കമ്പുകളും കടമ്പാര്‍ അരിമലയിലെ സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം പറമ്പില്‍ കൂട്ടിയിട്ടിരുന്നു. ഇവിടെയാണ് ശനിയാഴ്ച്ച തീ പിടിത്തമുണ്ടായത്. വേരുകളാണ് ആദ്യം കത്തിയത്. പിന്നാലെ ശിഖരങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ […]

ഹൊസങ്കടി: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട് പറമ്പില്‍ കൂട്ടിയിട്ട മരക്കൊമ്പുകള്‍ക്കും വേരുകള്‍ക്കും തീ പിടിച്ചു. തീ അണക്കാനാവാതെ ഫയര്‍ഫോഴ്‌സ് സംഘം പരക്കം പാഞ്ഞു. റോഡരികിലുണ്ടായിരുന്ന മരങ്ങളില്‍ പലതും ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റിയിരുന്നു. ബാക്കിയായ വേരുകളും കമ്പുകളും കടമ്പാര്‍ അരിമലയിലെ സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം പറമ്പില്‍ കൂട്ടിയിട്ടിരുന്നു. ഇവിടെയാണ് ശനിയാഴ്ച്ച തീ പിടിത്തമുണ്ടായത്. വേരുകളാണ് ആദ്യം കത്തിയത്. പിന്നാലെ ശിഖരങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. പ്രഭാകാരന്റെ നേതൃത്വത്തില്‍ പത്ത് മൊബൈല്‍ ടാങ്ക് യൂണിറ്റ് ഇന്നലെ രാത്രി 11 മണി വരെ വെള്ളം ചീറ്റിയെങ്കിലും തീ പൂര്‍ണ്ണമായും അണക്കാനായില്ല. സമീപത്ത് വീടുകളുണ്ട്. വീട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇന്ന് രാത്രിയോടെ തീ പൂര്‍ണ്ണമായും അണക്കാന്‍ പറ്റുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ ഉദ്യാവര്‍, കൈക്കമ്പ, ഷിറിയ എന്നിവിടങ്ങളിലും മരങ്ങള്‍ക്കും ഉപ്പള ടൗണില്‍ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിലും തീ പിടിത്തമുണ്ടായത് ഫയര്‍ഫോഴ്‌സ് സംഘത്തിന് വലിയ തലവേദയായി മാറി.

Related Articles
Next Story
Share it