കാഞ്ഞങ്ങാട്ട് ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച
കാഞ്ഞങ്ങാട്: ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച. മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ചുറ്റമ്പലത്തിന്റെ വടക്കു ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. അകത്തെ മൂന്ന് ഭണ്ഡരങ്ങളും നടയില്‍ സ്ഥാപിച്ച ഒരു ഭണ്ഡാരവുമാണ് തകര്‍ത്തത്. പത്തായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഉടന്‍ ക്ഷേത്രഭാരവാഹികളെയും ഹൊസ്ദുര്‍ഗ് പൊലീസിനെയും വിവരമറിയിച്ചു. വിരടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പൊലീസ് നായ മാതോത്ത് ഭഗവതി […]

കാഞ്ഞങ്ങാട്: ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച. മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ചുറ്റമ്പലത്തിന്റെ വടക്കു ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. അകത്തെ മൂന്ന് ഭണ്ഡരങ്ങളും നടയില്‍ സ്ഥാപിച്ച ഒരു ഭണ്ഡാരവുമാണ് തകര്‍ത്തത്. പത്തായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഉടന്‍ ക്ഷേത്രഭാരവാഹികളെയും ഹൊസ്ദുര്‍ഗ് പൊലീസിനെയും വിവരമറിയിച്ചു. വിരടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പൊലീസ് നായ മാതോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെത്തി നിന്നു. കവര്‍ച്ചക്കാരുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ 2.20ന് ഒരാള്‍ ഉള്ളില്‍ ചെന്ന് കവര്‍ച്ച നടത്തി 3.15ന് ഇറങ്ങി പോവുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. എട്ടു വര്‍ഷം മുമ്പ് ഇവിടത്തെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാലയും ഓഫീസില്‍ സൂക്ഷിച്ച പണവും കവര്‍ന്നിരുന്നു. ഇതിന് ഇനിയും തുമ്പുണ്ടായിട്ടില്ല.