അപകടക്കെണിയൊരുക്കി കുമ്പള-കോയിപ്പാടി ജംഗ്ഷനിലെ ട്രാന്‍സ്‌ഫോമര്‍

കുമ്പള: കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് ജംഗ്ഷനില്‍ അപകടക്കെണിയൊരുക്കി വൈദ്യുതി ട്രാന്‍സ്‌ഫോമര്‍.നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്ന റോഡ് വക്കിലാണ് സുരക്ഷാ വേലിയില്ലാതെ ട്രാന്‍സ്‌ഫോമര്‍ ഭീഷണി ഉയര്‍ത്തുന്നത്. റോഡിനടുത്തായാണ് ട്രാന്‍സ്‌ഫോമര്‍ നില്‍ക്കുന്നത്.സ്‌കൂള്‍ കുട്ടികള്‍ നടന്നു പോകുന്ന വഴിയില്‍ കുട്ടികള്‍ ഒന്ന് കൈ നിവര്‍ത്തിയാലോ, അബദ്ധത്തില്‍ തൊട്ടുപോയാലോ അപകട സാധ്യത ഏറെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈകൊണ്ട് തൊടാന്‍ പറ്റുന്ന നിലയില്‍ താഴെയാണ് ഫ്യൂസ് കാരിയറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ട്രാന്‍സ്‌ഫോമറിന് അടിയന്തരമായി സംരക്ഷണവേലി നിര്‍മ്മിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

കുമ്പള: കുമ്പള കോയിപ്പാടി-കൊപ്പളം തീരദേശ റോഡ് ജംഗ്ഷനില്‍ അപകടക്കെണിയൊരുക്കി വൈദ്യുതി ട്രാന്‍സ്‌ഫോമര്‍.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്ന റോഡ് വക്കിലാണ് സുരക്ഷാ വേലിയില്ലാതെ ട്രാന്‍സ്‌ഫോമര്‍ ഭീഷണി ഉയര്‍ത്തുന്നത്. റോഡിനടുത്തായാണ് ട്രാന്‍സ്‌ഫോമര്‍ നില്‍ക്കുന്നത്.
സ്‌കൂള്‍ കുട്ടികള്‍ നടന്നു പോകുന്ന വഴിയില്‍ കുട്ടികള്‍ ഒന്ന് കൈ നിവര്‍ത്തിയാലോ, അബദ്ധത്തില്‍ തൊട്ടുപോയാലോ അപകട സാധ്യത ഏറെയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈകൊണ്ട് തൊടാന്‍ പറ്റുന്ന നിലയില്‍ താഴെയാണ് ഫ്യൂസ് കാരിയറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ട്രാന്‍സ്‌ഫോമറിന് അടിയന്തരമായി സംരക്ഷണവേലി നിര്‍മ്മിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Related Articles
Next Story
Share it