ട്രാക്ടര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി

കാഞ്ഞങ്ങാട്: ചിത്താരിയില്‍ ട്രാക്ടര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ചിത്താരി വൈദ്യുതി ഓഫിസിന് സമീപത്തെ റോഡിലൂടെ പോകുമ്പോഴാണ് സംഭവം. മധ്യഭാഗത്തെത്തിയപ്പോള്‍ എഞ്ചിന്‍ ഓഫാവുകയായിരുന്നു. ഇതോടെ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഒരു സഹകരണ സംഘത്തിന്റെ കീഴിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറ് ഭാഗത്തെ ട്രാക്ക് മറികടന്ന് കിഴക്ക് ഭാഗത്തെത്തിയപ്പോഴാണ് കുടുങ്ങിയത്. രണ്ടര മണിക്കൂറിനുശേഷമാണ് മാറ്റിയത്.

Related Articles
Next Story
Share it