വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്ററി കമ്മിറ്റിക്ക് ടൂറിസം ഫ്രറ്റേര്‍ണിറ്റി നിവേദനം നല്‍കി

ബേക്കല്‍: ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനുമായി എത്തിയ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസനകാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വി. വിജയസായി റെഡ്ഡിക്ക് ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് നിവേദനം നല്‍കി. എ.എ റഹീം എം.പി, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ബി.ടി.എഫ് അംഗങ്ങളായ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പ്രസിഡണ്ട് ഷരീഫ് കാപ്പില്‍, ഫാറൂക്ക് കാസ്മി എന്നിവര്‍ സംബന്ധിച്ചു.1992ല്‍ ബേക്കലിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക […]

ബേക്കല്‍: ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനുമായി എത്തിയ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസനകാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വി. വിജയസായി റെഡ്ഡിക്ക് ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് നിവേദനം നല്‍കി. എ.എ റഹീം എം.പി, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ബി.ടി.എഫ് അംഗങ്ങളായ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പ്രസിഡണ്ട് ഷരീഫ് കാപ്പില്‍, ഫാറൂക്ക് കാസ്മി എന്നിവര്‍ സംബന്ധിച്ചു.
1992ല്‍ ബേക്കലിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പാക്കേജുകള്‍ ബേക്കല്‍ ടൂറിസം പദ്ധതിക്ക് അനുവദിച്ചിട്ടില്ലെന്നും 80 കിലോ മീറ്റര്‍ നീളമുള്ള ബീച്ച് ജില്ലക്കുണ്ടെങ്കിലും തീരദേശനിയമം മൂലം തീരദേശത്ത് ടൂറിസം സംരഭങ്ങള്‍ തുടങ്ങാനാവുന്നില്ലെന്നും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഉദുമ പഞ്ചായത്തിലെ റെയില്‍വെ മേല്‍പാലം അടിയന്തിരമായി നിര്‍മ്മിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബേക്കല്‍ കോട്ടയുടെ സന്ദര്‍ശന സമയം 9 മണി വരെ നീട്ടണമെന്നും ബേക്കല്‍ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവ് തുറക്കാനുമുള്ള നടപടി എടുക്കണമെന്നും ബി.ടി.എഫ് പാര്‍ലമെന്റ് സമിതിയോടഭ്യര്‍ത്ഥിച്ചു.

പാര്‍ലമെന്ററി സമിതി അംഗങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ ലളിത് റിസോര്‍ട്ടില്‍ ഒരുക്കിയ തദ്ദേശീയ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റ്
Related Articles
Next Story
Share it