നിര്‍മിത ബുദ്ധി സാഹിത്യകാരനെ അപ്രസക്തമാക്കുന്ന കാലം വരും-പി. സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: കഥകളും കവിതകളും നിര്‍മിത ബുദ്ധിയിലൂടെ രൂപപ്പെടുന്ന കാലമുണ്ടാകാമെന്നും അത്തരമൊരു കാലത്ത് എഴുത്തുകാരന്‍ അപ്രസക്തനാകുമെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌കൃതി പുല്ലൂര്‍ സംഘടിപ്പിച്ച കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാര വിതരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രതി, പ്രണയം, അധികാരം എന്നീ മൂന്ന് പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഏതൊരു സാഹിത്യ കൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ പുതിയ പ്രമേയങ്ങളൊന്നും തന്നെ എഴുത്തുകാരന് ആവിഷ്‌കരിക്കാനില്ല. പുതിയ എഴുത്തുകാര്‍ പുതിയ ആഖ്യാനതന്ത്രങ്ങള്‍ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതി ചെറുകഥാ […]

കാഞ്ഞങ്ങാട്: കഥകളും കവിതകളും നിര്‍മിത ബുദ്ധിയിലൂടെ രൂപപ്പെടുന്ന കാലമുണ്ടാകാമെന്നും അത്തരമൊരു കാലത്ത് എഴുത്തുകാരന്‍ അപ്രസക്തനാകുമെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. സംസ്‌കൃതി പുല്ലൂര്‍ സംഘടിപ്പിച്ച കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാര വിതരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രതി, പ്രണയം, അധികാരം എന്നീ മൂന്ന് പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഏതൊരു സാഹിത്യ കൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ പുതിയ പ്രമേയങ്ങളൊന്നും തന്നെ എഴുത്തുകാരന് ആവിഷ്‌കരിക്കാനില്ല. പുതിയ എഴുത്തുകാര്‍ പുതിയ ആഖ്യാനതന്ത്രങ്ങള്‍ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം അജിജേഷ് പച്ചാട്ടിന് നല്‍കി. ശശിധരന്‍ കണ്ണാങ്കോട്ട് അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ പുല്ലൂര്‍, അശ്വിന്‍ ചന്ദ്രന്‍, അലീന വില്‍സണ്‍, എം. നന്ദന എന്നിവരെ ആദരിച്ചു. വി. രാഘവന്‍ നായര്‍ എന്‍ഡോവ്‌മെന്റ് വിതരണം മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ നിര്‍വഹിച്ചു. രവീന്ദ്രന്‍ രാവണീശ്വരം, ഗോവിന്ദന്‍ രാവണീശ്വരം, ബാലന്‍ കുന്നുമ്മല്‍, ബാലഗോപാലന്‍, ബിനു വണ്ണാര്‍വയല്‍, എ.ടി ശശി പ്രസംഗിച്ചു.

Related Articles
Next Story
Share it