ബദിയടുക്ക പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന മരത്തടികള്‍ കത്തിനശിച്ചു

ബദിയടുക്ക: ബദിയടുക്ക പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന മരത്തടികള്‍ ഭാഗികമായി കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബദിയടുക്ക മുകളിലെ ബസാറിലെ പൊതുമരാമത്ത് ഓഫീസിന് സമീപം പാതയോരത്ത് കൂട്ടിയിട്ടിരുന്ന അക്കേഷ്യാമരത്തടികള്‍ക്കാണ് തീപിടിച്ചത്. പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വെള്ളമെത്തിച്ചും മണലിട്ടും മണ്ണുമാന്തി ഉപയോഗിച്ചും തടികള്‍ മാറ്റിയുമാണ് തീ ആളിപ്പടരുന്നത് തടയാന്‍ കഴിഞ്ഞത്.

Related Articles
Next Story
Share it