നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത ആവശ്യപ്പെട്ട് മൂന്നാംഘട്ട സമരം തുടങ്ങി

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരസമിതിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് നുള്ളിപ്പാടി നിവാസികള്‍ നേരിടുന്നത്.നാടിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാണ് ഇവിടെ ദേശീയപാതാ പ്രവൃത്തി എന്നാണ് പരാതി. നാട്ടുകാരുടെ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ദേശീയപാതയുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് സമരസമിതി വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്.നിലവില്‍ കാസര്‍കോട് നഗരത്തിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് എത്തേണ്ട സ്ഥിതിയിലാണ്. പലവട്ടം ജില്ല കലക്ടറുമായടക്കം ചര്‍ച്ച നടത്തിയിട്ടും അനുകൂല […]

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരസമിതിയുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് നുള്ളിപ്പാടി നിവാസികള്‍ നേരിടുന്നത്.
നാടിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാണ് ഇവിടെ ദേശീയപാതാ പ്രവൃത്തി എന്നാണ് പരാതി. നാട്ടുകാരുടെ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ദേശീയപാതയുടെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് സമരസമിതി വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്.
നിലവില്‍ കാസര്‍കോട് നഗരത്തിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് എത്തേണ്ട സ്ഥിതിയിലാണ്. പലവട്ടം ജില്ല കലക്ടറുമായടക്കം ചര്‍ച്ച നടത്തിയിട്ടും അനുകൂല നടപടി ഉണ്ടായില്ല. ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ച് നിന്നാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
പി. രമേശ്, അനില്‍ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it