പൊലീസുകാരെ കണ്ട് മോഷണ മുതല്‍ ഉപേക്ഷിച്ച് കള്ളന്‍ രക്ഷപ്പെട്ടു

കാസര്‍കോട്: പൊലീസുകാരെ കണ്ട് കള്ളന്‍ മോഷണ മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം.ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ ബഹളം കേട്ട് ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ നോക്കിയപ്പോള്‍ ഒരാള്‍ ട്രെയിനില്‍ ഓടിപ്പോകുന്നതാണ് കണ്ടത്. ഇതോടെ പൊലീസുകാര്‍ പിന്തുടര്‍ന്നു. അതിനിടെയാണ് മോഷണ മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ചെന്നൈ സ്വദേശിയായ യാത്രക്കാരന്റെ ലാപ്‌ടോപ് അടങ്ങിയ ബാഗാണ് മോഷ്ട്ടിച്ചിരുന്നത്. ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരായ മുഹമ്മദ് ഫൈസല്‍, […]

കാസര്‍കോട്: പൊലീസുകാരെ കണ്ട് കള്ളന്‍ മോഷണ മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരുടെ ബഹളം കേട്ട് ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ നോക്കിയപ്പോള്‍ ഒരാള്‍ ട്രെയിനില്‍ ഓടിപ്പോകുന്നതാണ് കണ്ടത്. ഇതോടെ പൊലീസുകാര്‍ പിന്തുടര്‍ന്നു. അതിനിടെയാണ് മോഷണ മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ചെന്നൈ സ്വദേശിയായ യാത്രക്കാരന്റെ ലാപ്‌ടോപ് അടങ്ങിയ ബാഗാണ് മോഷ്ട്ടിച്ചിരുന്നത്. ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരായ മുഹമ്മദ് ഫൈസല്‍, ഹിദായത്തുള്ള എന്നിവരുടെ സമയോജിതമായ ഇടപെടലിലൂടെയാണ് മോഷണ മുതല്‍ കിട്ടിയത്. കള്ളനെ കുറിച്ച് കാസര്‍കോട് റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it