ആരവങ്ങളുയര്‍ത്തി തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്നു; വിജയ് ചിത്രമായ മാസ്റ്റര്‍ കാണാന്‍ നിരവധി പ്രേക്ഷകരെത്തി

കാസര്‍കോട്: തിയേറ്ററുകള്‍ക്ക് പുതുജീവനായി മാസ്റ്റര്‍. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 13ന് അടച്ചിടേണ്ടിവന്ന തിയേറ്ററുകള്‍ പത്ത് മാസത്തിന് ശേഷം ഇന്ന് തുറന്നപ്പോള്‍ സിനിമാ വ്യവസായത്തിനൊപ്പം തിയേറ്ററുകളെ ആശ്രയിച്ചു കഴിയുന്ന നിരവധി പേര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കര്‍ട്ടന്‍ കൂടിയാണ് ഉയര്‍ന്നത്. തിയേറ്റര്‍ ഉടമകള്‍, ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ വരെ കനത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ 10 മാസക്കാലം കടന്നുപോയത്. കോവിഡ് നിര്‍ജീവമാക്കിയ തിയേറ്ററുകള്‍ ഉണര്‍ത്താന്‍ വിജയ് നായകനായ മാസ്റ്റര്‍ എന്ന തമിഴ് ചിത്രമാണ് എത്തിയത്. നായക നടന്‍ […]

കാസര്‍കോട്: തിയേറ്ററുകള്‍ക്ക് പുതുജീവനായി മാസ്റ്റര്‍. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 13ന് അടച്ചിടേണ്ടിവന്ന തിയേറ്ററുകള്‍ പത്ത് മാസത്തിന് ശേഷം ഇന്ന് തുറന്നപ്പോള്‍ സിനിമാ വ്യവസായത്തിനൊപ്പം തിയേറ്ററുകളെ ആശ്രയിച്ചു കഴിയുന്ന നിരവധി പേര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കര്‍ട്ടന്‍ കൂടിയാണ് ഉയര്‍ന്നത്. തിയേറ്റര്‍ ഉടമകള്‍, ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ വരെ കനത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ 10 മാസക്കാലം കടന്നുപോയത്.
കോവിഡ് നിര്‍ജീവമാക്കിയ തിയേറ്ററുകള്‍ ഉണര്‍ത്താന്‍ വിജയ് നായകനായ മാസ്റ്റര്‍ എന്ന തമിഴ് ചിത്രമാണ് എത്തിയത്. നായക നടന്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലും മലയാളിയായ മാളവിക മോഹനന്‍ നായികയായും എത്തുന്നതും പ്രേക്ഷകരില്‍ ആവേശം നിറച്ചിട്ടുണ്ട്.
കാസര്‍കോട് നഗരത്തില്‍ മൂവിമാക്‌സ് കോംപ്ലക്‌സിലെ 3 സ്‌ക്രീനുകളിലും കൃഷ്ണ കോംപ്ലക്‌സിലെ രണ്ട് സ്‌ക്രീനിലും മെഹബൂബിലെ നര്‍ത്തകിയിലുമാണ് മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തിയത്. രാവിലെ 9 മണിക്കുള്ള ഷോ കാണാന്‍ വിജയ് ആരാധകര്‍ നേരത്തെ തന്നെ തിയേറ്ററിലെത്തിയിരുന്നു. ഇന്നലെ ഉച്ച മുതലാണ് റിസര്‍വേഷന്‍ ആരംഭിച്ചതെങ്കിലും ടിക്കറ്റിനായി രാവിലെ മുതല്‍ തന്നെ സിനിമാ പ്രേമികള്‍ തടിച്ചുകൂടിയിരുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ ഒരാളെന്ന നിലയിലാണ് ടിക്കറ്റ് നല്‍കുന്നത്. കോവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധന നടത്തിയതിന് ശേഷമാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
കാഞ്ഞങ്ങാട്ട് വിനായക കോംപ്ലക്‌സിന്റെ അഞ്ച് തിയേറ്ററുകള്‍ മാത്രമാണ് തുറക്കുന്നത്. വിനായക വിജിഎം മള്‍ട്ടിപ്ലക്‌സിലെ മൂന്ന് സ്‌ക്രീനുകള്‍, വിനായക പാരഡൈസ്, ന്യൂ വിനായക എന്നിവയാണ് തുറന്നത്. അഞ്ച് തീയേറ്ററുകളിലും വിജയ് ചിത്രമായ മാസ്റ്റര്‍ തന്നെയാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. മറ്റു പുതിയ റിലീസുകള്‍ ഒന്നും ഇല്ലാത്തത് കാരണം ദീപ്തി തീയേറ്റര്‍ തുറക്കാന്‍ വൈകിയേക്കും.
കേരളത്തിലെ 500 ഓളം തീയേറ്ററുകളിലും മാസ്റ്റര്‍ തന്നെയായിരിക്കും ആദ്യ പ്രദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് മലയാള സിനിമകള്‍ മുന്‍ഗണനാ ക്രമത്തിലും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ വണ്‍, മോഹന്‍ലാലിന്റെ മരയ്ക്കാര്‍, ജയസൂര്യയുടെ വെള്ളം എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിലീസിനെത്തും.

Related Articles
Next Story
Share it