നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കെവിവിഇഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കടകള്‍ അടച്ചുള്ള നില്‍പ്പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സെമീര്‍ ലിയ, ജില്ലാ പ്രസിഡണ്ട് […]

കാസര്‍കോട്: കെവിവിഇഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കടകള്‍ അടച്ചുള്ള നില്‍പ്പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സെമീര്‍ ലിയ, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് സുല്‍സണ്‍, ജില്ലാ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it