നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം താഴൂര്‍ മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. പൂനെ നാഷണല്‍ വൈറോളജി ലാബില്‍ നിന്നുള്ള ആശ്വാസ വാര്‍ത്ത ഇന്ന് രാവിലെയാണ് എത്തിയത്. മരിച്ച പന്ത്രണ്ടുകാരന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ വലിയ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുകളാണ് പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്നും […]

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം താഴൂര്‍ മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. പൂനെ നാഷണല്‍ വൈറോളജി ലാബില്‍ നിന്നുള്ള ആശ്വാസ വാര്‍ത്ത ഇന്ന് രാവിലെയാണ് എത്തിയത്. മരിച്ച പന്ത്രണ്ടുകാരന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ വലിയ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുകളാണ് പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരുടെ എല്ലാവരുടേയും സാംപിള്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ തന്നെ കിടത്തും. പരിശോധനാ ഫലം നെഗറ്റീവായ എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
12 വയസുകാരന്‍ കഴിച്ച റംമ്പൂട്ടാന്‍ തന്നെയാവും നിപ വൈറസിന് കാരണമെന്ന നിഗമനത്തിലേക്കാണ് ആരോഗ്യ വകുപ്പ് എത്തുന്നത്. 12 കാരന്‍ റംമ്പൂട്ടാന്‍ കഴിച്ചിരുന്നു. ബന്ധുവീട്ടില്‍ നിന്നായിരുന്നു ഇത്. തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it