കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണം, നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ആരോപണങ്ങള്‍ പൊതുജന മധ്യത്തില്‍ തന്നെ പിന്‍വലിക്കണം..; നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച കേസില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിങ്ങനെ
കൊച്ചി: ഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ചതിന് നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് നടന്റെ അഭിഭാഷകന്‍. കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നതാണ് പ്രധാന ആവശ്യം. വിഷയത്തില്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ […]

കൊച്ചി: ഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ചതിന് നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് നടന്റെ അഭിഭാഷകന്‍. കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നതാണ് പ്രധാന ആവശ്യം. വിഷയത്തില്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളായി മുന്നോട്ടു വെച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
അതിനിടെ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹര്‍ജിയിലും നാളെ തീരുമാനമുണ്ടാകും. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു. സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ ചോദ്യം.