ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മൂല്യനിര്‍ണ്ണയ വേതനം ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ അവകാശമാണെന്നും അതുടനെ വിതരണം ചെയ്യണമെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു ആവശ്യപ്പെട്ടു.എ.എച്ച്.എസ്.ടി.എ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയര്‍മാന്‍ സുബിന്‍ […]

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മൂല്യനിര്‍ണ്ണയ വേതനം ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ അവകാശമാണെന്നും അതുടനെ വിതരണം ചെയ്യണമെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു ആവശ്യപ്പെട്ടു.
എ.എച്ച്.എസ്.ടി.എ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. എഫ്.എച്ച്.എസ്.ടി.എ ജില്ലാ ചെയര്‍മാന്‍ സുബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുകുമാരന്‍ പി, ജില്ലാ നേതാക്കളായ ജോസ്‌കുട്ടി കെ, അന്‍വര്‍ കെ.ടി, സദാശിവന്‍ എന്‍, കരീം കോയക്കല്‍, പ്രവീണ്‍ കുമാര്‍, ഷിനോജ് സെബാസ്റ്റ്യന്‍, മെജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it