മുന്നാട് പീപ്പിള്‍സ് കോളേജിലെ അധ്യാപകരും ജീവനക്കാരും ഇനി ഖാദി വസ്ത്രം ധരിക്കും

മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരും ജീവനക്കാരും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിച്ച് കോളേജിലെത്തും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ. പത്മാവതി അധ്യക്ഷത വഹിച്ചു. എം. അനന്തന്‍, അഡ്വ. സി. രാമചന്ദ്രന്‍, ഡോ. സി.കെ ലൂക്കോസ്, പായം […]

മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരും ജീവനക്കാരും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിച്ച് കോളേജിലെത്തും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ. പത്മാവതി അധ്യക്ഷത വഹിച്ചു. എം. അനന്തന്‍, അഡ്വ. സി. രാമചന്ദ്രന്‍, ഡോ. സി.കെ ലൂക്കോസ്, പായം വിജയന്‍, ഇ.കെ. രാജേഷ്, എം. സുരേന്ദ്രന്‍, എസ്. സുരഭി, കെ. വി. രാജേഷ് സംസാരിച്ചു. ഡയറക്ടര്‍ സുരേഷ് പായം സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ എം. ആയിഷ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it