ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിതെറ്റി വൈകി; ആശുപത്രിയില്‍ പ്രാണവായു ലഭിക്കാതെ ഏഴ് രോഗികള്‍ മരിച്ചു
ഹൈദരാബാദ്: ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിതെറ്റി വൈകിയതിനെ തുടര്‍ന്ന്, ചികിത്സയിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചു. തെലങ്കാനയിലെ കിംഗ് കോട്ടി ആശുപത്രിയിലാണ് സംഭവം. സമയത്ത് ഓക്സിജന്‍ ലഭിക്കാതെയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഏഴ് രോഗികള്‍ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഓക്സിജന്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിതരണ കേന്ദ്രത്തില്‍ അറിയിച്ചിരുന്നു. ഇവിടെ നിന്നും പുറപ്പെട്ട ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവറിന് ജദ്‌ചെര്‍ല എന്ന സ്ഥലത്തുവച്ച് വഴിതെറ്റി. എത്തേണ്ട സമയമായിട്ടും ലോറി […]

ഹൈദരാബാദ്: ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിതെറ്റി വൈകിയതിനെ തുടര്‍ന്ന്, ചികിത്സയിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചു. തെലങ്കാനയിലെ കിംഗ് കോട്ടി ആശുപത്രിയിലാണ് സംഭവം. സമയത്ത് ഓക്സിജന്‍ ലഭിക്കാതെയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഏഴ് രോഗികള്‍ മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഓക്സിജന്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിതരണ കേന്ദ്രത്തില്‍ അറിയിച്ചിരുന്നു. ഇവിടെ നിന്നും പുറപ്പെട്ട ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവറിന് ജദ്‌ചെര്‍ല എന്ന സ്ഥലത്തുവച്ച് വഴിതെറ്റി. എത്തേണ്ട സമയമായിട്ടും ലോറി കാണാതായതോടെ പരിഭ്രാന്തരായ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ്, ടാങ്കര്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഓക്സിജന്‍ കിട്ടാതെ ഏഴുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ആറുപേരും ഐസൊലേഷനിലായിരുന്ന ഒരാളുമാണ് മരിച്ചത്.
ഓക്സിജന്‍ ലഭ്യമാകാതെ വന്നതോടെ രോഗികളുടെ ബന്ധുക്കള്‍ ഓക്സിജന് വേണ്ടി പരക്കം പാഞ്ഞു. മരിച്ച ഏഴില്‍ നാലുപേര്‍ക്ക് 35നും 45നുമിടയിലാണ് പ്രായം. 300 ഓക്സിജന്‍ കിടക്കകളും 50 ഐ.സി.യു കിടക്കകളുമുളള കോവിഡ് ചികിത്സയ്ക്കുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് കിംഗ് കോട്ടി ആശുപത്രി.