കവര്‍ച്ചാ കേസ് പ്രതിയെ കണ്ടെത്താനായില്ല; കര്‍ണാടകാ പൊലീസിന്റെ സഹായം തേടി

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ റോഡരികിലെ കുഴിയില്‍ വീണപ്പോള്‍ ഓടി രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിക്കായി പൊലീസ് പരക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്. ഹാഷിമി(41)നെ കണ്ടെത്താനാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ജില്ലയിലും കര്‍ണാടകയിലും നിരവധി കവര്‍ച്ചാ കേസുകളിലടക്കം പ്രതിയാണ് ഹാഷിം. പ്രതി കാസര്‍കോട്ടെത്തിയതായി കര്‍ണാടക പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനക്കിടെ ഹാഷിം കാര്‍ അമിത വേഗത്തില്‍ ഓടിച്ച് പോവുകയും പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ […]

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ റോഡരികിലെ കുഴിയില്‍ വീണപ്പോള്‍ ഓടി രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിക്കായി പൊലീസ് പരക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്. ഹാഷിമി(41)നെ കണ്ടെത്താനാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ജില്ലയിലും കര്‍ണാടകയിലും നിരവധി കവര്‍ച്ചാ കേസുകളിലടക്കം പ്രതിയാണ് ഹാഷിം. പ്രതി കാസര്‍കോട്ടെത്തിയതായി കര്‍ണാടക പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനക്കിടെ ഹാഷിം കാര്‍ അമിത വേഗത്തില്‍ ഓടിച്ച് പോവുകയും പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തളങ്കര സിറാമിക്‌സ് റോഡിന് സമീപം ഓവുചാലിലേക്ക് മറിയുകയുമായിരുന്നു. അതിനിടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. പ്രതി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കര്‍ണാടകയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.

Related Articles
Next Story
Share it