പൊലീസിനെ അക്രമിച്ച സംഘത്തില്‍ കാലിയാറഫീഖ് കൊലക്കേസിലെ പ്രതിയും; വീടുകളില്‍ പരിശോധന

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച സംഘത്തില്‍ ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഉള്‍പ്പെട്ടതായി വിവരം. പട്രോളിങ്ങിനിടെ മഞ്ചേശ്വരം എസ്.ഐ പി. അനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ എന്നിവരാണ് അക്രമത്തിനിരയായത്. ഞായറാഴ്ച പുലര്‍ച്ചെ റോഡിന് സമീപം കൂട്ടംകൂടി നിന്നതിനെ ചോദ്യം ചെയ്തതിന് അഞ്ചംഗസംഘം പൊലീസിനെ അക്രമിക്കുകയായിരുന്നു. എസ്.ഐ അനൂപിന്റെ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്. എസ്.ഐയുടെ വലതുകൈയെല്ലിന് അക്രമത്തില്‍ ക്ഷതമേറ്റിരുന്നു. ഈ […]

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിച്ച സംഘത്തില്‍ ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഉള്‍പ്പെട്ടതായി വിവരം. പട്രോളിങ്ങിനിടെ മഞ്ചേശ്വരം എസ്.ഐ പി. അനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ എന്നിവരാണ് അക്രമത്തിനിരയായത്. ഞായറാഴ്ച പുലര്‍ച്ചെ റോഡിന് സമീപം കൂട്ടംകൂടി നിന്നതിനെ ചോദ്യം ചെയ്തതിന് അഞ്ചംഗസംഘം പൊലീസിനെ അക്രമിക്കുകയായിരുന്നു. എസ്.ഐ അനൂപിന്റെ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്. എസ്.ഐയുടെ വലതുകൈയെല്ലിന് അക്രമത്തില്‍ ക്ഷതമേറ്റിരുന്നു. ഈ കേസില്‍ അറസ്റ്റിലായ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാനെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. കാലിയാറഫീഖ് വധക്കേസ് പ്രതി അടക്കമുള്ളവരാണ് ഇനി അറസ്റ്റിലാകാനുള്ളതെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് തലപ്പാടി ബീരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് ഗുണ്ടാതലവന്‍ കാലിയാറഫീഖിനെ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതി അടക്കമുള്ളവരാണ് പൊലീസിനെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്നത്. പ്രതികള്‍ക്കായി പൊലീസ് ഇന്നലെ വീടുകളില്‍ പരിശോധന നടത്തി.

Related Articles
Next Story
Share it