വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ വെള്ളച്ചേരിയിലെ അബ്ദുള്‍ഖാദറിനെ(22)യാണ് ആദൂര്‍ എസ്.ഐ ബാലു. സി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുള്‍ഖാദര്‍ ഓടിച്ചുവരികയായിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജയ് വില്‍സനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മാര്‍ച്ച് 19ന് രാത്രി 8.30 മണിയോടെ കുണ്ടാറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഗ്വാളിമുഖ ഭാഗത്തുനിന്ന് നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ചുവന്ന ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് […]

ആദൂര്‍: വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ വെള്ളച്ചേരിയിലെ അബ്ദുള്‍ഖാദറിനെ(22)യാണ് ആദൂര്‍ എസ്.ഐ ബാലു. സി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുള്‍ഖാദര്‍ ഓടിച്ചുവരികയായിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജയ് വില്‍സനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മാര്‍ച്ച് 19ന് രാത്രി 8.30 മണിയോടെ കുണ്ടാറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഗ്വാളിമുഖ ഭാഗത്തുനിന്ന് നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ചുവന്ന ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിര്‍ത്താതെ എസ്.ഐ ബാലു എസ് നായരെ ഇടിക്കാന്‍ ശ്രമിച്ചു. എസ്.ഐ ഒഴിഞ്ഞുമാറിയപ്പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയ് വില്‍സനെ ഇടിച്ചുവീഴ്ത്തിയ ശേഷം ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. അബ്ദുള്‍ഖാദറിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍ ചേരിപ്പാടി, ഗുരുരാജ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it