ചുറ്റുമതില്‍ തകര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

പുത്തിഗെ: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. റോഡരികിലെ ചുറ്റുമതില്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുത്തിഗെ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മണിയംപാറ-കന്താലയം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലാണ് തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ നിലംപൊത്തിയത്. ഇതോടെ കല്ലും മണ്ണും റോഡില്‍ പതിച്ചു. മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന റോഡാണിത്. മാത്രവുമല്ല സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡ് […]

പുത്തിഗെ: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. റോഡരികിലെ ചുറ്റുമതില്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുത്തിഗെ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മണിയംപാറ-കന്താലയം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലാണ് തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ നിലംപൊത്തിയത്. ഇതോടെ കല്ലും മണ്ണും റോഡില്‍ പതിച്ചു. മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന റോഡാണിത്. മാത്രവുമല്ല സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡ് ആയതിനാല്‍ റോഡിലേക്ക് പതിച്ച കല്ലും മണ്ണും ഉടന്‍ നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles
Next Story
Share it