പെരിയ ഇരട്ടക്കൊല;സി.ബി.ഐ അന്വേഷണത്തിനെതിരായ സംസ്ഥാനസര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. അന്വേഷണം സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സി.ബി.ഐയുടെ നിലപാട് കേസില്‍ നിര്‍ണായകമാണ്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാതെ നിസഹകരണം പുലര്‍ത്തുകയാണെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം […]

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. അന്വേഷണം സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സി.ബി.ഐയുടെ നിലപാട് കേസില്‍ നിര്‍ണായകമാണ്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാതെ നിസഹകരണം പുലര്‍ത്തുകയാണെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നിയമപോരാട്ടം. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത്.

Related Articles
Next Story
Share it