അടിപ്പാത തീരുമാനമായില്ല; എരിയാലിലെ വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയില്‍
എരിയാല്‍: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുമ്പോള്‍ എരിയാല്‍ ടൗണില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് ഇത് വരേയും തീരുമാനമായില്ല. അടിപ്പാതയില്ലെങ്കില്‍ എരിയാലിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയിലാവും.ഹൈസ്‌കൂള്‍ പഠനത്തിനും തുടര്‍ പഠനത്തിനുമായി നിരവധി വിദ്യാര്‍ത്ഥികളാണ് കാസര്‍കോട്ടും മംഗലാപുരത്തുമായി പഠനം നടത്തുന്നത്. ദിവസവും രാവിലേയും വൈകുന്നേരവും ബസ് കയറാനും ഇറങ്ങാനും ഇവര്‍ ആശ്രയിക്കുന്നത് എരിയാല്‍ ടൗണിനെയാണ് അടിപ്പാതയില്ലെങ്കില്‍ റോഡിന്റെ ഇരുവശത്ത് നിന്ന് ബസ് കയറാനും ഇറങ്ങി വീട്ടിലേക്ക് പോകാനും പറ്റില്ലല്ലൊ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും […]

എരിയാല്‍: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുമ്പോള്‍ എരിയാല്‍ ടൗണില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് ഇത് വരേയും തീരുമാനമായില്ല. അടിപ്പാതയില്ലെങ്കില്‍ എരിയാലിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയിലാവും.
ഹൈസ്‌കൂള്‍ പഠനത്തിനും തുടര്‍ പഠനത്തിനുമായി നിരവധി വിദ്യാര്‍ത്ഥികളാണ് കാസര്‍കോട്ടും മംഗലാപുരത്തുമായി പഠനം നടത്തുന്നത്. ദിവസവും രാവിലേയും വൈകുന്നേരവും ബസ് കയറാനും ഇറങ്ങാനും ഇവര്‍ ആശ്രയിക്കുന്നത് എരിയാല്‍ ടൗണിനെയാണ് അടിപ്പാതയില്ലെങ്കില്‍ റോഡിന്റെ ഇരുവശത്ത് നിന്ന് ബസ് കയറാനും ഇറങ്ങി വീട്ടിലേക്ക് പോകാനും പറ്റില്ലല്ലൊ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും. എരിയാലില്‍ ഒരു എല്‍.പി സ്‌കൂളൂം മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇനി സ്‌കൂളിലെത്താന്‍ പ്രയാസമാവും.
എരിയാലില്‍ അടിപ്പാത ലഭിച്ചില്ലെങ്കില്‍ രണ്ട് കിലോമീറ്ററിലധികം താണ്ടി കറന്തക്കാട്ടോ ചൗക്കിയിലോ ഇറങ്ങി മറ്റൊരു ബസിലൂടെയൊ അല്ലെങ്കില്‍ ഓട്ടോയിലൂടെയൊ വീട്ടിലെത്തേണ്ടി വരും. ഇത് സമ്പത്തികവും സമയ നഷ്ടത്തിനും ഇടവരുത്തും. അടിപ്പാത വേണമെന്ന ശക്തമായ ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി സമര രംഗത്തുണ്ട്. രാപ്പകല്‍ സമരം ഉള്‍പ്പെടെ പ്രതിഷേധ സമരങ്ങളും നടത്തി വരുന്നുണ്ട്.
അവസാനമായി തിരുവനന്തപുരത്ത് നേരിട്ട് ചെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.