അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മരിച്ചു. ബദിയടുക്ക മൂകംപാറ മരമില്ലിന് സമീപത്തെ അബ്ദുല്‍ ഖാദര്‍-സാബിറ ദമ്പതികളുടെ മകള്‍ അസ്‌നിയ(18) യാണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുവരികയും രാത്രി അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവെച്ചാണ് മരിച്ചത്. ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ അസ്‌നിയയെ ഡിഗ്രി പ്രവേശനം കാത്ത് നില്‍ക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. സഹോദരന്‍ അലിഷാന്‍ രണ്ട് […]

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മരിച്ചു. ബദിയടുക്ക മൂകംപാറ മരമില്ലിന് സമീപത്തെ അബ്ദുല്‍ ഖാദര്‍-സാബിറ ദമ്പതികളുടെ മകള്‍ അസ്‌നിയ(18) യാണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുവരികയും രാത്രി അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവെച്ചാണ് മരിച്ചത്. ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ അസ്‌നിയയെ ഡിഗ്രി പ്രവേശനം കാത്ത് നില്‍ക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. സഹോദരന്‍ അലിഷാന്‍ രണ്ട് വര്‍ഷം മുമ്പ് പെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അല്‍സിന, അഫീസ എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.

Related Articles
Next Story
Share it