പടന്നക്കടപ്പുറത്ത് ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കടപ്പുറത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പാണ്ട്യല വളപ്പിലെ കെ.പി മുഹമ്മദ്കുഞ്ഞി-പി.കെ സുലൈഖ ദമ്പതികളുടെ മകന്‍ പി.കെ സുമൈദ് (18) ആണ് മരിച്ചത്. സുമൈദും സുഹൃത്ത് ഫര്‍ഹാദും സഞ്ചരിച്ച സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഫര്‍ഹാദിനെ പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പടന്നക്കടപ്പുറം അക്ഷയകേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച സുമൈദ്. സുഹൈല്‍ ഏകസഹോദരന്‍.

Related Articles
Next Story
Share it