വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: 13 കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും അജാനൂര്‍ വേലാശ്വരം സ്വദേശിനിയുമായ ദിയ (13) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്കും വീട് അകത്തു നിന്നും അടച്ച നിലയിലാരുന്നു. പരിശോധിച്ചപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച പ്രശ്‌നത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. മിലിട്ടറി ഉദ്യോഗസ്ഥന്‍ […]

കാഞ്ഞങ്ങാട്: 13 കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും അജാനൂര്‍ വേലാശ്വരം സ്വദേശിനിയുമായ ദിയ (13) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്കും വീട് അകത്തു നിന്നും അടച്ച നിലയിലാരുന്നു. പരിശോധിച്ചപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച പ്രശ്‌നത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. മിലിട്ടറി ഉദ്യോഗസ്ഥന്‍ പ്രദീപിന്റെയും സിന്ധുവിന്റെയും മകളാണ്. സഹോദരന്‍: ധ്രുവ്.

Related Articles
Next Story
Share it