അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

മംഗളൂരു: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബെല്‍ത്തങ്ങാടി ഗുണ്ടൂരി അശോക് നിവാസില്‍ താമസിക്കുന്ന അങ്കിത(17)യാണ് മരിച്ചത്. വേണൂര്‍ ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാം പി.യു.സിക്ക് പഠിക്കുകയായിരുന്നു അങ്കിത. അശോക് പൂജാരിയുടെയും പ്രതിമ പൂജാരിയുടെയും മകളായ അങ്കിത കുറച്ച് ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു. ബെല്‍ത്തങ്ങാടിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഒക്ടോബര്‍ 22ന് മംഗളൂരുവിലെ സ്വകാര്യാസ്പപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പഠനത്തില്‍ മിടുക്കിയായ അങ്കിതയ്ക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്.

Related Articles
Next Story
Share it