സ്‌കൂട്ടര്‍ മതിലിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചിത്താരി മുക്കൂടിലെ അബ്ദുല്‍ റഹ്മാന്‍-മിസ്‌രിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അമീന്‍ (15) ആണ് മരിച്ചത്. ഈ മാസം ആറിന് രാവിലെയാണ് അപകടം. മദ്രസയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂട്ടര്‍ സ്വന്തം വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. സഹോദരങ്ങള്‍: ആയിഷ, തമിം, മിസ്അബ്.

Related Articles
Next Story
Share it