തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോട്ടപ്പാറ വാഴക്കോട്ടെ എം.നിതീഷിന്റെയും സംഗീതയുടെയും മകന്‍ കാശിനാഥ് (എട്ട്) ആണ് മരിച്ചത്. വാഴക്കോട് ഗവ. എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പത്ത് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അവശത തോന്നിയതിനെ തുടര്‍ന്ന് മംഗളൂരുവിലെ പരിശോധനയിലാണ് തലച്ചോറില്‍ അണുബാധയുള്ളതായി കണ്ടത്തിയത്. ഇന്നലെ രാത്രിയാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയായ കാര്‍ത്തിക സഹോദരിയാണ്.

Related Articles
Next Story
Share it