എസ്.ടി.യു ക്ഷേമനിധി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൊടുകാര്യസ്ഥതക്കെതിരെ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി.എ ഇബ്രാഹിം എതിര്‍തോട് അധ്യക്ഷത വഹിച്ചകാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ. അഹ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മാഹിന്‍ മുണ്ടക്കൈ, പി.ഐ.എ. ലത്തീഫ്, എല്‍.കെ. ഇബ്രാഹിം, […]

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൊടുകാര്യസ്ഥതക്കെതിരെ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി.എ ഇബ്രാഹിം എതിര്‍തോട് അധ്യക്ഷത വഹിച്ച
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ. അഹ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മാഹിന്‍ മുണ്ടക്കൈ, പി.ഐ.എ. ലത്തീഫ്, എല്‍.കെ. ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, ബി.എ. അബ്ദുല്‍ മജീദ്, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ സെവന്‍സ്റ്റാര്‍, ജാഫര്‍ മുവാരിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ധര്‍ണ്ണക്ക് മുന്നോടിയായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ ഹനീഫ പാറ ചെങ്കള, ശിഹാബ് റഹ്മാനിയ നഗര്‍, ഷാഫി പള്ളത്തടുക്ക, എ.എച്ച്. മുഹമ്മദ് ആദൂര്‍, യൂസഫ് പാച്ചാണി, സൈനുദ്ദീന്‍ തുരുത്തി, എച്ച്.എ. അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ബേവിഞ്ച, എസ്.കെ. അബ്ബാസലി, ഫുളൈല്‍ കെ. മണിയനൊടി, മുഹമ്മദ് മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it