റോഡിന് വേണ്ടിയുള്ള നാട്ടുകാരുടെ സമരം ഫലം കണ്ടു; ചെര്‍ക്കള-ചെര്‍ളടുക്ക റോഡ് പ്രവൃത്തി തുടങ്ങി

ബദിയടുക്ക: റോഡിന് വേണ്ടിയുള്ള സമരം ഫലം കണ്ടു. പ്രവൃത്തിക്ക് തുടക്കമായി. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാത തീര്‍ത്തും പൊട്ടി പൊളിഞ്ഞ് യാത്ര ദുസ്സഹമായതിനെ തുടര്‍ന്ന് ജനകീയ സമര സമിതിയുടേയും വിവിധസംഘടനകളുടേയും നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ആഴ്ചകളോളം സമരം നടത്തുകയും നടപടിയില്ലാതെ വന്നപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍ സമരവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് 30 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരേയും […]

ബദിയടുക്ക: റോഡിന് വേണ്ടിയുള്ള സമരം ഫലം കണ്ടു. പ്രവൃത്തിക്ക് തുടക്കമായി. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാത തീര്‍ത്തും പൊട്ടി പൊളിഞ്ഞ് യാത്ര ദുസ്സഹമായതിനെ തുടര്‍ന്ന് ജനകീയ സമര സമിതിയുടേയും വിവിധസംഘടനകളുടേയും നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ആഴ്ചകളോളം സമരം നടത്തുകയും നടപടിയില്ലാതെ വന്നപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍ സമരവും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് 30 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരേയും ഉക്കിനടുക്കയില്‍ നിന്നും അതിര്‍ത്തിയിലെ സാറഡുക്ക വരെയും രണ്ട് ഘട്ടമായി പ്രവൃത്തി നടത്താന്‍ അംഗീകാരവും നല്‍കിയിരുന്നു. ഉക്കിനടുക്കയില്‍ നിന്നും ചെര്‍ക്കള ഭാഗത്തേക്കും പിന്നീട് ഉക്കിനടുക്കയില്‍ നിന്നും സാറഡുക്ക വരേയും പ്രവൃത്തിക്ക് തുടക്കം കുറിച്ചു. എന്നാല്‍ സാറഡുക്ക മുതല്‍ ഉക്കിനടുക്ക വരെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ഉക്കിനടുക്കയില്‍ നിന്നും ചെര്‍ളടുക്ക വരെ ഒന്നാം ഘട്ട പ്രവൃത്തി നടത്തിയെന്ന് വരുത്തി തീര്‍ത്ത് ചെര്‍ളടുക്ക മുതല്‍ ചെര്‍ക്കള വരേയുള്ള പ്രവൃത്തി കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 11 മുതല്‍ സമരത്തിന് തുടക്കം കുറിച്ചു. വ്യത്യസ്തമാര്‍ന്ന രീതിയിലുള്ള സമരം 23 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് റോഡ് പ്രവൃത്തിക്ക് തുടക്കം കുറിക്കുന്നത്. ഇതോടെ സമരം നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Related Articles
Next Story
Share it