ചെരുമ്പയിലും കേളോത്തും അടിപ്പാത ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു

കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം ചെരുമ്പയിലും പുല്ലൂര്‍ കേളോത്തും അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ശക്തമാക്കുന്നു. ചെരുമ്പയില്‍ അടിപ്പാത നിര്‍മ്മിക്കാതെ ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. ചെരുമ്പ ജനകീയസമരസമതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സമരപരിപാടികള്‍ക്ക് തുടക്കമായി. അടിപ്പാത നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. രണ്ടുവര്‍ഷം മുമ്പ് തന്നെ ചെരുമ്പയില്‍ അടിപ്പാത വേണമെന്ന് നാട്ടുകാര്‍ ദേശീയപാത നിര്‍മ്മാണകമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രതിനിധികളോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയത്. അടിപ്പാത നിര്‍മ്മിക്കുന്നതുവരെ ഇവിടെ […]

കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം ചെരുമ്പയിലും പുല്ലൂര്‍ കേളോത്തും അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ശക്തമാക്കുന്നു. ചെരുമ്പയില്‍ അടിപ്പാത നിര്‍മ്മിക്കാതെ ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. ചെരുമ്പ ജനകീയസമരസമതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സമരപരിപാടികള്‍ക്ക് തുടക്കമായി. അടിപ്പാത നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. രണ്ടുവര്‍ഷം മുമ്പ് തന്നെ ചെരുമ്പയില്‍ അടിപ്പാത വേണമെന്ന് നാട്ടുകാര്‍ ദേശീയപാത നിര്‍മ്മാണകമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രതിനിധികളോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയത്. അടിപ്പാത നിര്‍മ്മിക്കുന്നതുവരെ ഇവിടെ മറ്റ് പ്രവൃത്തികളൊന്നും ചെയ്യില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിപ്പാതയ്ക്കുള്ള സൗകര്യമൊരുക്കാതെ കരാര്‍ കമ്പനി ഇവിടെ നിര്‍മ്മാണപ്രവൃത്തികള്‍ പുനരാരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ചെരുമ്പയില്‍ അടിപ്പാത നിര്‍മ്മിച്ചില്ലെങ്കില്‍ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നും പരസ്പരം ബന്ധപ്പെടാനാകാതെ ജനങ്ങള്‍ ഒറ്റപ്പെടുമെന്നുമുള്ള ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. അപ്പുറവും ഇപ്പുറവും കടക്കാന്‍ വഴിയില്ലാതായാല്‍ കുണിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുണിയയിലുള്ള ഉദുമ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും അംഗന്‍വാടിയിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികളും അടക്കമുള്ളവര്‍ ഏറെ ദുരിതത്തിലാകും.
പെരിയാട്ടടുക്കം അടിപ്പാത മാത്രമായിരിക്കും ഇവര്‍ക്ക് രണ്ടുഭാഗത്തും കടക്കാനുള്ള ഏക വഴി. അവിടേക്കെത്തണമെങ്കില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരം നടക്കണം. കുണിയയില്‍ രണ്ടുഭാഗത്തും സര്‍വീസ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. നടപ്പാതയില്ലാത്തതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ സര്‍വീസ് റോഡിലൂടെയാണ് നടന്നുപോകുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കുട്ടികളുടെ സുരക്ഷയോര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കയിലാണ്. ചെരുമ്പയില്‍ കിഴക്കുഭാഗത്തുള്ള പള്ളിയുടെ ഖബര്‍സ്ഥാന്‍ പടിഞ്ഞാറുഭാഗത്താണ്. മരണം നടന്നാല്‍ പോലും പോകാന്‍ വഴിയില്ലാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ചെരുമ്പയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെരുമ്പ ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ഇ.എ. ബക്കര്‍, സാജിദ് മൗവ്വല്‍, ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരും ക്ഷേത്ര-പള്ളി കമ്മിറ്റിക്കാരും നാട്ടുകാരും സമരത്തില്‍ പങ്കെടുത്തു
പുല്ലൂര്‍ കേളോത്ത് അടിപ്പാതയും സര്‍വീസ് റോഡും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാതയോരത്ത് പന്തല്‍ കെട്ടി സമരം തുടങ്ങി.
കേളോത്ത് യുവശക്തി ക്ലബ്ബിന്റെയും ജനകീയ സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഷാജി എടമുണ്ട, ഭാസ്‌കരന്‍ ചാലിങ്കാല്‍, വാസുദേവന്‍ നമ്പൂതിരി, നാരായണന്‍ കയ്യില്‍ വീട്, കെ. ശങ്കരന്‍ നമ്പൂതിരി, സുരേഷ് കാവുങ്കാല്‍, ബാബു പലിശക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it