ജില്ലാ ആസ്പത്രിയിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പാത തുറക്കണമെന്നാവശ്യപ്പെട്ട് സമരം

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പാത ഒരുക്കണമെന്നും ആസ്പത്രിയുടെ മുന്നില്‍ സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ജില്ലാ ആസ്പത്രിക്ക് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. എയിംസ് കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. മാനേജരുമായ അനന്തന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി […]

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് പാത ഒരുക്കണമെന്നും ആസ്പത്രിയുടെ മുന്നില്‍ സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ജില്ലാ ആസ്പത്രിക്ക് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. എയിംസ് കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗവും സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. മാനേജരുമായ അനന്തന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി റഷീദ് തോയമ്മല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ഐ.എന്‍.എല്‍ നേതാവ് സാലിം ബേക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സിറാജ് കെ., നാഗച്ചേരി ക്ഷേത്ര സ്ഥാനികന്‍ പവിത്രന്‍ തോയമ്മല്‍, എയിംസ് ജനകീയ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, സെക്രട്ടറിമാരായ കൃഷ്ണദാസ് വി.കെ, ഉമ്മു ഹലീമ, സാമൂഹ്യ പ്രവര്‍ത്തകരായ ഫൈസല്‍ ചേരക്കാടത്ത്, റയിസ ഹസ്സന്‍, മുഹമ്മദ് ഇച്ചിലിങ്കാല്‍ സംസാരിച്ചു. എയിംസ് കൂട്ടായ്മ ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it