പെര്‍വാഡിലെ സമരം 44 ദിനങ്ങള്‍ പിന്നിട്ടു
കുമ്പള: ദേശീയപാത വികസനത്തോടെ രണ്ടായി വിഭജിക്കപ്പെടുന്ന പെര്‍വാഡ് അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാല്‍പ്പത്തിനാലാം ദിവസം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ സമരപ്പന്തലില്‍ എത്തി.ഇവിടത്തെ ദുരിതത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുഹൈവേ അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍ മീണ അടുത്ത ആഴ്ച സ്ഥലം സന്ദര്‍ശിക്കാന്‍ വരുമെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും രവീശ തന്ത്രി അറിയിച്ചു.കുമ്പള പഞ്ചായത്ത് മെമ്പര്‍ വിദ്യ എസ്.പൈ, മുന്‍ മെമ്പര്‍ സുധാകര […]

കുമ്പള: ദേശീയപാത വികസനത്തോടെ രണ്ടായി വിഭജിക്കപ്പെടുന്ന പെര്‍വാഡ് അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാല്‍പ്പത്തിനാലാം ദിവസം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ സമരപ്പന്തലില്‍ എത്തി.
ഇവിടത്തെ ദുരിതത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഹൈവേ അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍ മീണ അടുത്ത ആഴ്ച സ്ഥലം സന്ദര്‍ശിക്കാന്‍ വരുമെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും രവീശ തന്ത്രി അറിയിച്ചു.
കുമ്പള പഞ്ചായത്ത് മെമ്പര്‍ വിദ്യ എസ്.പൈ, മുന്‍ മെമ്പര്‍ സുധാകര കമത്ത്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.പി ഇബ്രാഹിം, കൃഷ്ണ ഗട്ടി, നിസാര്‍ പെര്‍വാഡ്, ശുഭകര, അഷ്‌റഫ് പെര്‍വാഡ്, ഹാരിസ്, ഫിര്‍ഷാദ് കോട്ട എന്നിവര്‍ സംബന്ധിച്ചു.