അടിപ്പാത ആവശ്യപ്പെട്ടുള്ള മഞ്ചേശ്വരത്തെ സമരം 112-ാം ദിവസത്തില്‍

മഞ്ചേശ്വരം: ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് ജനകീയവേദി നടത്തുന്ന അനിശ്ചിതകാല സമരം 111 ദിവസം പിന്നിട്ടു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും സന്നദ്ധ സംഘടനകളും പ്രദേശത്ത് അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗോവിന്ദ പൈ സ്മാരക ഗവ. കോളേജ് തുടങ്ങിയവയും അഞ്ച് സ്‌കൂളുകളും ഈ ഭാഗത്തായുണ്ട്.മഞ്ചേശ്വരത്ത് ബസുകള്‍ ഇറങ്ങി ഇവിടങ്ങളിലേക്ക് […]

മഞ്ചേശ്വരം: ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് ജനകീയവേദി നടത്തുന്ന അനിശ്ചിതകാല സമരം 111 ദിവസം പിന്നിട്ടു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാരും സന്നദ്ധ സംഘടനകളും പ്രദേശത്ത് അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗോവിന്ദ പൈ സ്മാരക ഗവ. കോളേജ് തുടങ്ങിയവയും അഞ്ച് സ്‌കൂളുകളും ഈ ഭാഗത്തായുണ്ട്.
മഞ്ചേശ്വരത്ത് ബസുകള്‍ ഇറങ്ങി ഇവിടങ്ങളിലേക്ക് എത്തണമെങ്കില്‍ കിലോമീറ്ററോളം നടന്ന് കറോഡയില്‍ എത്തി അടിപ്പാതയെ ആശ്രയിച്ച് വേണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനപ്രതിനിധികളെയും കണ്ട് അടിപ്പാത പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Related Articles
Next Story
Share it