കോട്ടപ്പുറം പാലത്തിലെ തെരുവ് വിളക്കുകളും മിഴിയടച്ചു; റോഡ് പൂര്‍ണ്ണമായും തകര്‍ന്നു

നീലേശ്വരം: കോട്ടപ്പുറം പാലത്തില്‍ നീലേശ്വരം നഗരസഭ സ്ഥാപിച്ച തെരുവ് വിളക്ക് മിഴിയടച്ചു. പാലത്തിലെ നഗരസഭ മേഖലയില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയും മറുഭാഗത്ത് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തുമാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പഞ്ചായത്ത് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിക്കുമ്പോള്‍ നഗരസഭ സ്ഥാപിച്ച വിളക്കുകളില്‍ പലതും പ്രവര്‍ത്തനരഹിതമായി. വിളക്കുകളുടെ മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പലതും കാണാനില്ല. ചില വിളക്കുകളുടെ തൂണുകള്‍ ദ്രവിച്ചു പുഴയില്‍ വീണിട്ടുണ്ട്. വിളക്കുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഗുണനിലവാരം പോരെന്ന ആക്ഷേപം ശക്തമായിരുന്നു. കോട്ടപ്പുറം പാലം […]

നീലേശ്വരം: കോട്ടപ്പുറം പാലത്തില്‍ നീലേശ്വരം നഗരസഭ സ്ഥാപിച്ച തെരുവ് വിളക്ക് മിഴിയടച്ചു. പാലത്തിലെ നഗരസഭ മേഖലയില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയും മറുഭാഗത്ത് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തുമാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പഞ്ചായത്ത് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിക്കുമ്പോള്‍ നഗരസഭ സ്ഥാപിച്ച വിളക്കുകളില്‍ പലതും പ്രവര്‍ത്തനരഹിതമായി. വിളക്കുകളുടെ മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പലതും കാണാനില്ല. ചില വിളക്കുകളുടെ തൂണുകള്‍ ദ്രവിച്ചു പുഴയില്‍ വീണിട്ടുണ്ട്. വിളക്കുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഗുണനിലവാരം പോരെന്ന ആക്ഷേപം ശക്തമായിരുന്നു. കോട്ടപ്പുറം പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് മാസങ്ങള്‍ക്ക് ശേഷം മുറവിളി ഉയര്‍ന്നപ്പോഴാണ് വിളക്കുകള്‍ പാലത്തില്‍ സ്ഥാപിച്ചത്. പടന്ന, ചെറുവത്തൂര്‍, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തുകളിലുള്ളവര്‍ക്ക് നീലേശ്വരം നഗരത്തിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനുള്ള മാര്‍ഗമാണ് കോട്ടപ്പുറം പാലം. നീലേശ്വരം-കോട്ടപ്പുറം-പടന്ന-പയ്യന്നൂര്‍ തീരദേശ റോഡിലെ പ്രധാനപ്പെട്ട പാലമാണ് ഇത്.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാലം വഴി നീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അമിത വേഗതയില്‍ വരുന്ന വാഹനം വെളിച്ചമില്ലാത്ത കാരണം വഴി യാത്രക്കാരെ ഇടിച്ചിടുന്നതും പതിവ് കാഴ്ചയാണ്. കോട്ടപ്പുറം പാലത്തിലെ തെരുവ് വിളക്കുകള്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മെക്കാഡം ടാര്‍ ചെയ്ത നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ റോഡില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും കാണാനില്ല. മെക്കാഡം ടാര്‍ ചെയ്ത റോഡുകള്‍ക്ക് പത്ത് വര്‍ഷമാണ് കാലാവധി അനുശാസിക്കുന്നതെങ്കില്‍ കോട്ടപ്പുറം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. മടക്കര പള്ളിക്ക് മുന്നില്‍ വലിയ ഗര്‍ത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. നീലേശ്വരം-കോട്ടപ്പുറം-മടക്കര-പടന്ന-പയ്യന്നൂര്‍ മെക്കാഡം റോഡ് നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കണമെന്നാവാശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Related Articles
Next Story
Share it