ഓറഞ്ച് കച്ചവടക്കാരന്‍ സ്‌കൂള്‍ ഉണ്ടാക്കിയ കഥ
കര്‍ണ്ണാടകയിലെ മംഗലാപുരത്ത് തെരുവില്‍ ഓറഞ്ച് വില്‍പന നടത്തുന്ന കച്ചവടക്കാരന് മുന്നില്‍ ഒരു നാള്‍ എത്തിയത് ഒരു വിദേശിയാണ്. വിദേശി ഓറഞ്ചിന്റെ വിലയെന്തെന്ന് അയാളുടെ ഭാഷയില്‍ ചോദിച്ചപ്പോള്‍ കച്ചവടക്കാരന്‍ ഒന്നും തിരിയാതെ മിഴിച്ചിരുന്നു. കാരണം മംഗലാപുരത്തിനും 30 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹരേക്കള എന്ന ഉള്‍നാട്ടില്‍ നിന്ന് വരുന്ന ഹജ്ജബ്ബ എന്ന മനുഷ്യന് അറിയാമായിരുന്നത് കന്നടയും ബ്യാരിയും തുളുവും അടക്കം മൂന്ന് നാടന്‍ ഭാഷകള്‍. പക്ഷേ ആ സംഭവം അയാളുടെ തലവര തന്നെ മാറ്റി മറിക്കുന്ന ഒന്നായി മാറി. ഒരു […]
കര്‍ണ്ണാടകയിലെ മംഗലാപുരത്ത് തെരുവില്‍ ഓറഞ്ച് വില്‍പന നടത്തുന്ന കച്ചവടക്കാരന് മുന്നില്‍ ഒരു നാള്‍ എത്തിയത് ഒരു വിദേശിയാണ്. വിദേശി ഓറഞ്ചിന്റെ വിലയെന്തെന്ന് അയാളുടെ ഭാഷയില്‍ ചോദിച്ചപ്പോള്‍ കച്ചവടക്കാരന്‍ ഒന്നും തിരിയാതെ മിഴിച്ചിരുന്നു. കാരണം മംഗലാപുരത്തിനും 30 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹരേക്കള എന്ന ഉള്‍നാട്ടില്‍ നിന്ന് വരുന്ന ഹജ്ജബ്ബ എന്ന മനുഷ്യന് അറിയാമായിരുന്നത് കന്നടയും ബ്യാരിയും തുളുവും അടക്കം മൂന്ന് നാടന്‍ ഭാഷകള്‍. പക്ഷേ ആ സംഭവം അയാളുടെ തലവര തന്നെ മാറ്റി മറിക്കുന്ന ഒന്നായി മാറി. ഒരു […]
കര്‍ണ്ണാടകയിലെ മംഗലാപുരത്ത് തെരുവില്‍ ഓറഞ്ച് വില്‍പന നടത്തുന്ന കച്ചവടക്കാരന് മുന്നില്‍ ഒരു നാള്‍ എത്തിയത് ഒരു വിദേശിയാണ്. വിദേശി ഓറഞ്ചിന്റെ വിലയെന്തെന്ന് അയാളുടെ ഭാഷയില്‍ ചോദിച്ചപ്പോള്‍ കച്ചവടക്കാരന്‍ ഒന്നും തിരിയാതെ മിഴിച്ചിരുന്നു. കാരണം മംഗലാപുരത്തിനും 30 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹരേക്കള എന്ന ഉള്‍നാട്ടില്‍ നിന്ന് വരുന്ന ഹജ്ജബ്ബ എന്ന മനുഷ്യന് അറിയാമായിരുന്നത് കന്നടയും ബ്യാരിയും തുളുവും അടക്കം മൂന്ന് നാടന്‍ ഭാഷകള്‍. പക്ഷേ ആ സംഭവം അയാളുടെ തലവര തന്നെ മാറ്റി മറിക്കുന്ന ഒന്നായി മാറി. ഒരു ഗുണ പാഠമായി ഹജ്ജബ്ബയുടെ മനസ്സില്‍ മിന്നി.
വിദ്യാഭ്യാസത്തിന്റെ കുറവാണ് വിദേശിക്ക് മുന്നില്‍ നിശ്ശബ്ദനായിപ്പോയതിന്റെ കാരണമെന്നതിന് ഹജ്ജബ്ബ സ്വയം കുറ്റപ്പെടുത്തിയില്ല. കാരണം തന്റെ കുട്ടിക്കാലത്ത് ഗ്രാമമായ ന്യൂപദുപ്പില്‍ പഠിക്കാനായി സ്‌കൂള്‍ ഇല്ലായിരുന്നു. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞ് ഹജ്ജബ്ബ മധ്യ വയസ്‌കനായിട്ടും സ്ഥിതി മാറിയില്ല. ഹജ്ജബ്ബയെ സ്‌ട്രൈക്ക് ചെയ്തത് അതാണ്. തന്റെ ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ വേണം. എന്റെ ഗതി ഇനിയുള്ളവര്‍ക്ക് ഉണ്ടാവരുത്. അതിനായി അയാള്‍ ഒരു തീരുമാനമെടുത്തു: ഹരേക്കളയില്‍ ഒരു സ്‌കൂള്‍ വേണം. അങ്ങനെയാണ് ഹജബ്ബ രക്ഷാധികാരിയായ ഹരേക്കളയിലെത് വാഹ മസ്ജിദിന്റെ കെട്ടിടത്തില്‍ ഒറ്റ മുറി യില്‍ 1999ല്‍ മദ്രസ തുടങ്ങുന്നത്. കൂടിപ്പോയാല്‍ ദിവസവും 500 രൂപക്ക് താഴെയാണ് ഹജ്ജബ്ബ ഓറഞ്ച് വിറ്റിരുന്നത്.
ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നുള്ള ഒരു വിഹിതം അയാള്‍ എന്നും തന്റെ തകരപ്പെട്ടിയില്‍ സ്വരൂപിച്ചു. അങ്ങനെയാണ് ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ 40 സെന്റ് ഭൂമി വാങ്ങുന്നത്. ആ ഭൂമി കിളച്ച് നിരപ്പാക്കി അതില്‍ ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ഇന്ദ്രജാലം കണക്കെ വായുവില്‍ നിന്നാണ്. എല്ലാത്തിനും പിന്നില്‍ ഒറ്റയാന്‍ പട്ടാളമായിട്ടുണ്ടായിരുന്നത് ഹജ്ജബ്ബയുടെ നിശ്ചയ ദാര്‍ഢ്യമുള്ള മനസ്സ് മാത്രം. അത് മാത്രമായിരുന്നു നിരക്ഷരനായ ഹജ്ജബ്ബയുടെ മൂലധനം. ബാക്കിയെല്ലാം പൂവില്‍ നിന്നും തേനീച്ച തേന്‍ ശേഖരിക്കുന്നത് പോലെയായിരുന്നു. പല വാതിലുകളിലും മുട്ടി. ഇതിനിടയില്‍ ഹജ്ജബ്ബയുടെ നാരങ്ങ കച്ചവടം പലപ്പോഴും മുടങ്ങി. എങ്കിലും ഭൂമിയുടെയും വലിപ്പം ഒന്നര എക്കറായി ഉയര്‍ത്തി ആറ് ക്ലാസ് മുറികളുടെ ഒരു കെട്ടിടം പണിയാന്‍ നാട്ടുകാര്‍ കൂടി സഹായിച്ചപ്പോള്‍ ഹജ്ജബ്ബയുടെ മോഹം പൂര്‍ത്തിയായി. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്ന ഇക്കാലത്ത് വിദ്യാഭ്യാസം തന്നെ ഇല്ലാത്ത ഒരു നാരങ്ങക്കച്ചവടക്കരന്‍ ചെയ്തത് നേരെ മറിച്ചാണ്. തെരുവ് കച്ചവടത്തിനെയും തന്റെ വിയര്‍പ്പിനെയും ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിനിയോഗിച്ചു. കേറിക്കിടക്കാന്‍ സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തപ്പോള്‍ ഒരു പരമ ദരിദ്രന്‍ ഇതൊക്കെ കാണിക്കുമ്പോള്‍ ഇയാള്‍ക്ക് എന്തിന്റെ സൂക്കേടാണെന്ന് ചിന്തിച്ചവരും ഉണ്ടാവും. പക്ഷേ ഹരേക്കള എന്ന ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റി നാരങ്ങക്കച്ചവടക്കാരന്‍ നാനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഉണ്ടാക്കിയ കഥയായത് മാറി.
2008ല്‍ സി.എന്‍.എന്‍- ഐ.ബി.എന്‍ ചാനലിന്റെ ദ റിയല്‍ ഹീറോ (the real hero) പുരസ്‌കാരം ഹജ്ജബ്ബയെ തേടിയെത്തുന്നതങ്ങനെയാണ്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ അവതാരകനായ ആ പരിപാടിയുടെ റിയല്‍ ഹീറോ പുരസ്‌കാരതുകയായി കിട്ടിയ 5 ലക്ഷം രൂപയും ഹജ്ജബ്ബ സ് കൂള്‍ ഫണ്ടിലേക്ക്‌നല്‍കി. ഇങ്ങനെയൊരു മനുഷ്യന്റെ ജീവചരിത്രം കര്‍ണ്ണാടകയിലെ ദവന്‍ഗരെ, കവേമ്പു സര്‍വകലാ ശാലകളില്‍ ഹജ്ജബ്ബയുടെ ജീവചരിത്രം പാഠപുസ്തകമായതില്‍ അത്ഭുതപ്പെടാനില്ലല്ലോ!
ഇതൊക്കെയാണ് ഇത്തവണ ഇന്ത്യാ ഗവന്മെന്റിന്റെ സിവിലിയന്‍ ബഹുമതികളി ലൊന്നായ 'പത്മശ്രീ'പുരസ്‌കാരം ഒരു ഓറഞ്ച് വില്‍പ്പനക്കാരനിലേക്ക് എത്തിച്ചത്. 2020ലെ പദ്മശ്രീ പുരസ്‌കാരം ഏറ്റു വാങ്ങാനായി എന്നത്തേയും പോലെ മുണ്ടും ഷര്‍ട്ടും കഴുത്തില്‍ ഷാളും ധരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി നടന്നടുത്ത ഹജ്ജബ്ബ എന്ന വലിയ മനുഷ്യന്‍ ഒരു പാഠമാണ് ഒരു റോള്‍ മോഡല്‍.