ഒരു എം.എല്‍.എയുടെ പ്രശംസനീയമായ സമര്‍പ്പണത്തിന്റെ കഥ
ഷിരൂര്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ തൊണ്ട ഇടറിയിരുന്നുവെങ്കിലും അര്‍ജുന്റെ മൃതദേഹമെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. ഇന്ന് രാവിലെ എട്ടര മണിയോടടുത്ത് കാര്‍വാറില്‍ സതീഷ് കുമാര്‍ സെയില്‍ എം.എല്‍.എയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അഷ്‌റഫ് ഉത്തരദേശത്തോട് സംസാരിച്ചത്.'സതീഷ് സെയില്‍ എം.എല്‍.എ അദ്ദേഹത്തിന്റെ വീട്ടില്‍ കാര്‍വാര്‍ എസ്.പിയുടെയും കലക്ടറുടെയും ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതിലേക്ക് എന്നെയും ക്ഷണിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന കഴിഞ്ഞ് എങ്ങനെയാണ് മൃതദേഹം അര്‍ജുന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. […]
ഷിരൂര്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ തൊണ്ട ഇടറിയിരുന്നുവെങ്കിലും അര്‍ജുന്റെ മൃതദേഹമെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. ഇന്ന് രാവിലെ എട്ടര മണിയോടടുത്ത് കാര്‍വാറില്‍ സതീഷ് കുമാര്‍ സെയില്‍ എം.എല്‍.എയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അഷ്‌റഫ് ഉത്തരദേശത്തോട് സംസാരിച്ചത്.'സതീഷ് സെയില്‍ എം.എല്‍.എ അദ്ദേഹത്തിന്റെ വീട്ടില്‍ കാര്‍വാര്‍ എസ്.പിയുടെയും കലക്ടറുടെയും ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതിലേക്ക് എന്നെയും ക്ഷണിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന കഴിഞ്ഞ് എങ്ങനെയാണ് മൃതദേഹം അര്‍ജുന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. […]
ഷിരൂര്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ തൊണ്ട ഇടറിയിരുന്നുവെങ്കിലും അര്‍ജുന്റെ മൃതദേഹമെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. ഇന്ന് രാവിലെ എട്ടര മണിയോടടുത്ത് കാര്‍വാറില്‍ സതീഷ് കുമാര്‍ സെയില്‍ എം.എല്‍.എയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അഷ്‌റഫ് ഉത്തരദേശത്തോട് സംസാരിച്ചത്.
'സതീഷ് സെയില്‍ എം.എല്‍.എ അദ്ദേഹത്തിന്റെ വീട്ടില്‍ കാര്‍വാര്‍ എസ്.പിയുടെയും കലക്ടറുടെയും ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതിലേക്ക് എന്നെയും ക്ഷണിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന കഴിഞ്ഞ് എങ്ങനെയാണ് മൃതദേഹം അര്‍ജുന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ഇന്നലെ രാത്രി 10 മണിയോടെയാണ് ഞാന്‍ ഇവിടെ എത്തിയത്. ജീവനോടെ ഇല്ലെങ്കിലും അര്‍ജുനെയും കൊണ്ട് അവന്റെ വീട്ടില്‍ പോവണം. അമ്മയെ മൃതദേഹം ഏല്‍പ്പിച്ച്, ഇതു മാത്രമെ ഞങ്ങള്‍ക്ക് തിരികെ തരാന്‍ കഴിഞ്ഞുള്ളൂവെന്ന് പറഞ്ഞ് ആ അമ്മയെ കെട്ടിപ്പിടിച്ച് കരയണം...'-അഷ്‌റഫിന്റെ വാക്കുകള്‍ വിങ്ങി.
അപകടം നടന്ന് ഇന്നലെ 72-ാം നാളിലാണ് ഗംഗാവലി പുഴയുടെ ആഴത്തില്‍ നിന്ന് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. ദുരന്തമുണ്ടായതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായാണ് പുഴയില്‍ തിരച്ചില്‍ നടന്നത്. മലയാളിയായ ലോറി ഡ്രൈവറെ ഷിരൂറില്‍ മണ്ണിടിച്ചലില്‍ കാണാതായി എന്ന വാര്‍ത്ത പരന്നതോടെ പാണക്കാട് നിന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് തന്റെ പാര്‍ട്ടി എം.എല്‍.എയായ അഷ്‌റഫിനെ വിളിച്ച് ആദ്യം തിരക്കുന്നത്; മഞ്ചേശ്വരത്ത് നിന്ന് അടുത്തല്ലേ, അഷ്‌റഫിന് ഷിരൂറില്‍ ഒന്ന് പോയിക്കൂടെ എന്ന്. പോവാനുള്ള ഒരുക്കത്തിലാണെന്നും ഇന്നുതന്നെ പുറപ്പെടുന്നുണ്ടെന്നും അഷ്‌റഫ് അറിയിച്ചു. ജൂലായ് 18ന് അദ്ദേഹം ഷിരൂറിലെത്തി. ആദ്യം സ്ഥലം എം.എല്‍.എയെ കണ്ടു. നന്നായി കന്നഡ സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ട് പരിസരവാസികളുമായി എളുപ്പം സൗഹൃദത്തിലാവാനും അഷ്‌റഫിന് കഴിഞ്ഞു. അവര്‍ക്കൊപ്പം ഗംഗാവലി പുഴയോരത്ത് 12 ദിവസത്തോളം നീണ്ടുനിന്ന കാത്തിരിപ്പ്. എം.എല്‍.എയെയും ജില്ലാ ഭരണാധികാരികളെയും നിരന്തരം കണ്ട് ഞങ്ങളുടെ അര്‍ജുനെ ഏത് വിധേനയും ജീവനോടെ തിരികെ തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. അവര്‍ നന്നായി സഹകരിച്ചു. പക്ഷെ, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. പുഴയില്‍ താണ ലോറിയെ കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ രക്ഷാപ്രവര്‍ത്തകരുടെ ആവേശം കുറഞ്ഞു. മഴ കനത്തു. രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു.
രണ്ടാംഘട്ട തിരച്ചില്‍ ആരംഭിച്ചപ്പോഴും അഷ്‌റഫ് വീണ്ടും ഓടിയെത്തി. 5 ദിവസം അവിടെത്തങ്ങി. വെയിലും മഴയും കൊണ്ട്, പലപ്പോഴും ഭക്ഷണം പോലും കിട്ടാതെ സ്വന്തക്കാരനായ ഒരാളെ പോലെ ഒരു എം.എല്‍.എ പുഴ വക്കില്‍ ഇങ്ങനെ കാത്തിരിക്കുന്നത് കണ്ട് അവിടത്തെ ചില പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പോലും അഷ്‌റഫിനോട് ചോദിച്ചിട്ടുണ്ട്; 'നിങ്ങള്‍ക്ക് അത്രയ്ക്കും വേണ്ടപ്പെട്ട ഒരാളാണോ അര്‍ജുന്‍?'എന്ന്. മലയാളിയുടെ മനുഷ്യപ്പറ്റ് അപ്പടി അടയാളപ്പെടുത്തി എം.എല്‍.എയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടുപോലുമില്ലാത്ത ഒരാളാണ് എനിക്കും ലക്ഷോപലക്ഷം വരുന്ന മറ്റു കുറെ മലയാളികള്‍ക്കും അര്‍ജുന്‍. അപകടം ഉണ്ടായ ശേഷം അവന്റെ പുഞ്ചിരിക്കുന്ന, ചുവന്ന ഷര്‍ട്ടിട്ട ഫോട്ടോ മാത്രമെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ആ മുഖം ഞങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ട് ആഴ്ചകളായി. ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും തേടുന്നതും അര്‍ജുനെ തിരികെ തരണേ എന്ന് മാത്രമാണ്. കേരളക്കരയിലെ എത്രയെത്ര വീടുകളിലും ആരാധനാലയങ്ങളിലുമാണ് ജാതിയും മതവും നോക്കാതെ സ്ത്രീകളടക്കം അനേകം പേര്‍ അര്‍ജുന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? അര്‍ജുന്‍ ഞങ്ങളുടെ ഓരോ വീട്ടിലെയും അംഗമാണിപ്പോള്‍...'-അഷ്‌റഫ് എം.എല്‍.എയുടെ വാക്കുകള്‍ കേട്ട് കണ്ണ് തുടച്ചവരുണ്ട്.
അഷ്‌റഫിനോട് ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്; കോഴിക്കോട്ടെ അര്‍ജുന്റെ വീട്ടില്‍ ഒന്ന് പോയിക്കൂടെ എന്ന്. എങ്ങനെയാണ് ആ അമ്മയെ ആശ്വസിപ്പിക്കുക എന്നറിയാത്തതിനാല്‍ അഷ്‌റഫ് അങ്ങോട്ട് പോയില്ല. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ഒരിക്കല്‍ ജിതിന്റെ ഫോണില്‍ വിങ്ങിക്കൊണ്ട് സംസാരിച്ചത് അര്‍ജുന്റെ അമ്മയാണ്. 'എനിക്ക് എം.എല്‍.എയെ ഒന്ന് കാണണം, ഞാന്‍ മഞ്ചേശ്വരത്തേക്ക് വരാം. എനിക്ക് നിങ്ങളോട് സംസാരിച്ചാലെ അല്‍പ്പമെങ്കിലും ആശ്വാസമാവുകയുള്ളൂ'-എന്ന് അമ്മ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ അമ്മ പ്രയാസപ്പെട്ട് ഇങ്ങോട്ട് വരേണ്ടെന്നും അര്‍ജുനെയും കൊണ്ട് ഞാന്‍ അങ്ങോട്ട് വരുമെന്നും അഷ്‌റഫ് പറഞ്ഞു.
മൂന്നാംഘട്ട തിരച്ചില്‍ ആരംഭിക്കുന്നത് വൈകിയതോടെ അര്‍ജുന്റെ വീട്ടുകാര്‍ക്ക് ആധിയായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഡ്രഡ്ജര്‍ കമ്പനിയുടെ തടസമാണെന്ന്. പരിശോധനക്ക് എത്താമെന്ന് ഏറ്റ ഗോവന്‍ കമ്പനിയുടെ ഡ്രഡ്ജര്‍ തിരച്ചിലിനുള്ള വാടക തുകയായി നേരത്തെ ആവശ്യപ്പെട്ടിരുന്നത് 50 ലക്ഷം രൂപയാണെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഒരുകോടി രൂപയാണെന്ന് ജിതിന്‍ കോഴിക്കോട് എം.പി എം.കെ രാഘവനെയും എ.കെ.എം. അഷ്‌റഫ് എം.എല്‍.എയെയും വിളിച്ചറിയിച്ചു. രാഘവന്‍ എം.പി അഷ്‌റഫിനെ വിളിച്ച് പിറ്റേന്ന് തന്നെ ബംഗളൂരുവിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എമര്‍ജന്‍സി അപ്പോയിന്റ്‌മെന്റ് എടുക്കുന്നു. കോഴിക്കോട് നിന്ന് രാഘവന്‍ എം.പിയും മഞ്ചേശ്വരത്ത് നിന്ന് എ.കെ.എം അഷ്‌റഫും സിദ്ധാരാമയ്യയുടെ വീട്ടില്‍ എത്തുന്നു. ഒപ്പം ജിതിനുമുണ്ട്. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നു. ഒരു മനുഷ്യജീവനോടുള്ള മലയാളികളുടെ സ്‌നേഹം കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നുവെന്നും പണം കാര്യമാക്കേണ്ട, ഒരുകോടി രൂപ അനുവദിക്കാന്‍ ഉത്തരവിടാമെന്നും വലിയ മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃക കണ്ട് മനസലിഞ്ഞ സിദ്ധരാമയ്യ പ്രഖ്യാപിക്കുന്നു. അപ്പോഴേക്കും വീണ്ടും തടസങ്ങള്‍. ഡ്രഡ്ജര്‍ ജലമാര്‍ഗം മാത്രമെ കൊണ്ടുവരാന്‍ പറ്റൂ. ഗംഗാവലി പുഴയില്‍ ഷിരൂറിനടുത്ത് എത്തിയപ്പോള്‍ ഉയരം കുറഞ്ഞ രണ്ട് പാലങ്ങള്‍ ഡ്രഡ്ജറിന് കടന്നുവരാന്‍ തടസം. വീണ്ടും സിദ്ധരാമയ്യ ഇടപെടുന്നു. പാലങ്ങള്‍ക്ക് കീഴെ കുഴിയെടുക്കുന്നു, ഡ്രഡ്ജറിന് സ്‌പോട്ടിലേക്ക് കടന്നുവരാന്‍ വഴിയൊരുങ്ങുന്നു. മൂന്നാംഘട്ട തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും വീണ്ടും അഷ്‌റഫ് ഷിരൂറില്‍ ഓടിയെത്തിയിരുന്നു. നാലുനാള്‍ അവിടെ തങ്ങിയ ശേഷം രണ്ട് ദിവസം മുമ്പാണ് നിരാശയോടെ മടങ്ങിയത്. 'അവസാനത്തെ പ്രതീക്ഷയായിരുന്നു ഡ്രഡ്ജര്‍ കൊണ്ടുവന്നുള്ള പരിശോധന. ആദ്യദിവസങ്ങളില്‍ ലോറി കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ശരിക്കും നിരാശ തോന്നി. ഇനി എന്ത് എന്ന ചോദ്യം മനസിലുയര്‍ന്നു. അര്‍ജുന്റെ അമ്മക്ക് കൊടുത്ത വാക്ക് എങ്ങനെ പാലിക്കും എന്നായി ചിന്ത. അതിന് ഉത്തരം കിട്ടാതെ വന്നപ്പോഴാണ് നാട്ടിലേക്ക് മടങ്ങിയത്. അപ്പോഴും മനസ് നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അഞ്ചുനേര നിസ്‌കാരവേളകളിലും കൈകള്‍ മേലോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥിച്ചത് അര്‍ജുന് വേണ്ടിയാണ്. പലപ്പോഴും കണ്ണുകള്‍ നനഞ്ഞിരുന്നു.'
ഇന്നലെ ഉച്ചതിരഞ്ഞ്, ലോറിയും ലോറിക്കകത്ത് മൃതദേഹവും കണ്ടെത്തിയെന്ന് ഷിരൂറില്‍ നിന്ന് സതീഷ് സെയില്‍ എം.എല്‍.എ വിളിച്ച് അറിയിച്ചപ്പോള്‍ അഷ്‌റഫ് അല്ലാഹുവിനെ സ്തുതിച്ചു; ജീവന്‍ നിലച്ച നിലയിലാണെങ്കിലും അര്‍ജുനെ കണ്ടെത്താന്‍ കഴിഞ്ഞല്ലോ. ഉടന്‍ തന്നെ യാത്രക്കൊരുങ്ങി 4 മണിക്ക് ഷിരൂറിലേക്ക് തിരിച്ചു. രാത്രി 10 മണിയോടെ കാര്‍വാറിലെത്തി. ഇന്ന് രാവിലെ സതീഷ് സെയില്‍ എം.എല്‍.എയെ കണ്ടയുടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. സതീഷിന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.