നിര്‍ത്തിയിട്ട ഓട്ടോ നിയന്ത്രണം വിട്ട് കുഴിയില്‍ വീണു; യാത്രക്കാരിക്ക് പരിക്ക്
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ഓട്ടോ നിര്‍ത്തി പള്ളി ഭണ്ഡാരത്തില്‍ കാണിക്കയിടാന്‍ പോയ സമയത്ത് ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു. ഇന്നലെ രാവിലെ ഒടയംചാലിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ഉണ്ണിയുടെ ഭാര്യ ലക്ഷ്മി(41)ക്കാണ് പരിക്കേറ്റത്. ഉണ്ണിയും ലക്ഷ്മിയും കോഴിക്കോട് പോകാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്കു ഓട്ടോയില്‍ പുറപ്പെട്ടതായിരുന്നു. ഒടയംചാലിലെ മസ്ജിദിനു സമീപത്തെ ഭണ്ഡാരത്തില്‍ കാണിക്കയിടാനാണ് ഓട്ടോ നിര്‍ത്തിയത്. ലക്ഷ്മിയെ ഓട്ടോയിലിരുത്തി ഡ്രൈവറും ഉണ്ണിയും ഇറങ്ങിയ സമയത്താണ് ഓട്ടോ മുന്നോട്ടുനീങ്ങിയത്. പിന്നീട് […]

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ഓട്ടോ നിര്‍ത്തി പള്ളി ഭണ്ഡാരത്തില്‍ കാണിക്കയിടാന്‍ പോയ സമയത്ത് ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു. ഇന്നലെ രാവിലെ ഒടയംചാലിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ഉണ്ണിയുടെ ഭാര്യ ലക്ഷ്മി(41)ക്കാണ് പരിക്കേറ്റത്. ഉണ്ണിയും ലക്ഷ്മിയും കോഴിക്കോട് പോകാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്കു ഓട്ടോയില്‍ പുറപ്പെട്ടതായിരുന്നു. ഒടയംചാലിലെ മസ്ജിദിനു സമീപത്തെ ഭണ്ഡാരത്തില്‍ കാണിക്കയിടാനാണ് ഓട്ടോ നിര്‍ത്തിയത്. ലക്ഷ്മിയെ ഓട്ടോയിലിരുത്തി ഡ്രൈവറും ഉണ്ണിയും ഇറങ്ങിയ സമയത്താണ് ഓട്ടോ മുന്നോട്ടുനീങ്ങിയത്. പിന്നീട് കുഴിയിലേക്ക് വീഴുകയായിരുന്നു. ലക്ഷ്മിയെ പൂടങ്കല്ല് ഗവ.ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.