മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തിക്കായിഅടുക്കിവെച്ച കല്ലുകള്‍ കടലെടുത്തു

മൊഗ്രാല്‍: തീരദേശവാസികള്‍ മുന്‍കൂട്ടി പറഞ്ഞത് സംഭവിച്ചു. മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി അടുക്കിവെച്ചിരുന്ന കരിങ്കല്ലുകള്‍ കടലെടുത്തു. ചെറിയ കരിങ്കല്ലുകള്‍ കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണം കടലാക്രമണത്തെ ചെറുക്കാനാകില്ലെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് മൊഗ്രാല്‍ നാങ്കിയിലും പെര്‍വാഡ് കടപ്പുറത്തും രൂക്ഷമായ കടലാക്രമണവും നാശനഷ്ടവും ഉണ്ടായത്. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിനായി രണ്ടുവര്‍ഷം മുമ്പ് കൊണ്ടിറക്കിയ കരിങ്കല്ലുകള്‍ ചെറുതാണെന്ന് കാണിച്ച് അന്നുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. വര്‍ഷാവര്‍ഷം വെറുതെ ഖജനാവിന്റെ പണം കടലിലിട്ട് ഒഴുക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ ദുരിതം […]

മൊഗ്രാല്‍: തീരദേശവാസികള്‍ മുന്‍കൂട്ടി പറഞ്ഞത് സംഭവിച്ചു. മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി അടുക്കിവെച്ചിരുന്ന കരിങ്കല്ലുകള്‍ കടലെടുത്തു. ചെറിയ കരിങ്കല്ലുകള്‍ കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണം കടലാക്രമണത്തെ ചെറുക്കാനാകില്ലെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് മൊഗ്രാല്‍ നാങ്കിയിലും പെര്‍വാഡ് കടപ്പുറത്തും രൂക്ഷമായ കടലാക്രമണവും നാശനഷ്ടവും ഉണ്ടായത്. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിനായി രണ്ടുവര്‍ഷം മുമ്പ് കൊണ്ടിറക്കിയ കരിങ്കല്ലുകള്‍ ചെറുതാണെന്ന് കാണിച്ച് അന്നുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. വര്‍ഷാവര്‍ഷം വെറുതെ ഖജനാവിന്റെ പണം കടലിലിട്ട് ഒഴുക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ ദുരിതം സംബന്ധിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. പെര്‍വാഡ് കടപ്പുറത്ത് ശേഷിച്ച ഭാഗം കടല്‍ഭിത്തിയും ഇപ്പോള്‍ കടലെടുത്തു കൊണ്ടിരിക്കുകയാണ്. തീരസംരക്ഷണത്തിന് വേണ്ടത് ശാസ്ത്രീയമായ വലിയ പദ്ധതികളാണെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മഞ്ചേശ്വരം മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരദേശ മേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. വലിയ തോതിലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഇത് കേരള നിയമസഭയില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it