മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം നേതാക്കളുമായി സംസ്ഥാന നേതൃത്വം പാണക്കാട്ട് ചര്‍ച്ച നടത്തി
മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇന്ന് രാവിലെ പാണക്കാട്ട് ഓരോ ജില്ലയില്‍ നിന്നുമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. എം.കെ. മുനീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് ആദ്യം കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. രാവിലെ പത്തരയോടെ […]

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇന്ന് രാവിലെ പാണക്കാട്ട് ഓരോ ജില്ലയില്‍ നിന്നുമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. എം.കെ. മുനീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് ആദ്യം കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
രാവിലെ പത്തരയോടെ ആദ്യം കാസര്‍കോട് മണ്ഡലം നേതാക്കളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ സംബന്ധിച്ചു. പിന്നീട് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള എന്നിവരുമായി ചര്‍ച്ച നടത്തി. മഞ്ചേശ്വരത്ത് നിന്നുള്ള മൂന്ന് നേതാക്കളും എ.കെ.എം. അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പായി പ്രദേശിക നേതൃത്വത്തിന്റെ നിലപാട് അറിയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചര്‍ച്ച. പറയാനുള്ള കാര്യങ്ങള്‍ നിര്‍ഭയമായി പറയണമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതാക്കള്‍ ജില്ലാ നേതൃത്വവുമായി ചര്‍ച്ചക്കിരുന്നത്. പുറമെ നിന്നുള്ളവരെ ഒഴിവാക്കണമെന്ന നിലപാട് ജില്ലാ നേതൃത്വം ആവര്‍ത്തിച്ചതായാണ് അറിയുന്നത്. വിജയ സാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ജില്ലകളില്‍ നിന്നുള്ള പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരും മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുമായാണ് സംസ്ഥാന നേതൃത്വം ഇന്ന് ചര്‍ച്ച നടത്തുന്നത്. ആദ്യം കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയവരുമായായിരുന്നു ചര്‍ച്ച. സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും.