അസ്ഹറുദ്ദീന്റെ നേട്ടം സംസ്ഥാനത്തിന് അഭിമാനം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയ കാസര്‍കോടിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ആകെ അഭിമാനമാണെന്നും അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ സംസ്ഥാനം ഒന്നാകെ ആഹ്ലാദം കൊള്ളുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ജേഴ്‌സി അണിയുന്ന കാലം […]

കാസര്‍കോട്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയ കാസര്‍കോടിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ആകെ അഭിമാനമാണെന്നും അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ സംസ്ഥാനം ഒന്നാകെ ആഹ്ലാദം കൊള്ളുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ജേഴ്‌സി അണിയുന്ന കാലം വിദൂരമല്ലെന്ന് എം.എല്‍.എ. പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് തന്നെ വലിയ പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റെതെന്നും ആ കളിമികവ് കണ്ട് വിസ്മയിച്ചുപോയെന്നും എം.പി. പറഞ്ഞു. അസ്ഹറുദ്ദീന് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. എം.പി. ഷാള്‍ അണിയിച്ചു.
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി.എ. ഷാഫി, അബ്ബാസ് ബീഗം, മുജീബ് കമ്പാര്‍, കെ.എം. ബഷീര്‍, സി.എല്‍. ഹമീദ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കുമാരന്‍ നായര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം ടി.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന്‍ മറുപടി പ്രസംഗം നടത്തി. ഈ നാടിന്റെ വലിയ സ്‌നേഹവും പിന്തുണയും കൊണ്ടാണ് തനിക്ക് ഈ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞതെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it