ഖമറുദ്ദീന് ജാമ്യം ലഭിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന്-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദീന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പു നടത്തിയ ലീഗ് എം.എല്‍.എക്ക് ജാമ്യ ഹര്‍ജി തള്ളിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെയോ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനിനേയോ നിയമിച്ചില്ല. ശക്തമായി വാദിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറാവാതെ നിക്ഷേപകരേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഖമറുദ്ദീന് ജാമ്യം ലഭിക്കാന്‍ അവസരമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണെന്നും കേസ് […]

കാസര്‍കോട് : നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദീന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പു നടത്തിയ ലീഗ് എം.എല്‍.എക്ക് ജാമ്യ ഹര്‍ജി തള്ളിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെയോ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനിനേയോ നിയമിച്ചില്ല. ശക്തമായി വാദിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറാവാതെ നിക്ഷേപകരേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഖമറുദ്ദീന് ജാമ്യം ലഭിക്കാന്‍ അവസരമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണെന്നും കേസ് സര്‍ക്കാര്‍ തോറ്റു കൊടുക്കുകയായിരുന്നെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

സി.പി.എമ്മുകാര്‍ പ്രതികളായ കൊലപാതക കേസ്സുകളില്‍ സി.ബി.ഐ അന്വേഷണം നടക്കാതിരിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടികള്‍ ഫീസ് കൊടുത്ത് വാദിക്കുന്ന ഇടതു സര്‍ക്കാര്‍ ഖമറുദ്ദീന്‍ കേസ്സില്‍ ഒരു മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാന്‍ തയ്യാറാക്കിട്ടില്ല. ജാമ്യം ലഭിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it