പ്രാദേശിക ലോക്ഡൗണുകള്‍ തത്ക്കാലം നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; കോവിഡ് പ്രതിരോധത്തിന് ഒരുകോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ ജില്ലകളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന് കേരളസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ ഉണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകള്‍ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം ലോക്ക് ഡൗണ്‍ മതിയെന്ന തീരുമാനമാണ് ബുധനാഴ്ച ഉച്ചയോടെ ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്. കോവിഡ് പ്രതിരോധത്തിന് ഒരു […]

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ ജില്ലകളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന് കേരളസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ ഉണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകള്‍ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം ലോക്ക് ഡൗണ്‍ മതിയെന്ന തീരുമാനമാണ് ബുധനാഴ്ച ഉച്ചയോടെ ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്.
കോവിഡ് പ്രതിരോധത്തിന് ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസ ഭായോഗത്തില്‍ തീരുമാനിച്ചത്. മെയ് മാസത്തില്‍ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പ് നല്‍കി.

Related Articles
Next Story
Share it