ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലും പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് തല്‍ക്കാലം പിന്‍വലിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസും കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകള്‍ കാരണം പലര്‍ക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു. വൈകിവന്ന വിവേകമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ […]

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലും പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് തല്‍ക്കാലം പിന്‍വലിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസും കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകള്‍ കാരണം പലര്‍ക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു. വൈകിവന്ന വിവേകമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. എന്നാല്‍ കേസുകളെ രണ്ടായി കാണുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Share it