സംസ്ഥാനത്തിന് രണ്ടര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ടര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതുവരെ സംസ്ഥാനത്തിന് 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിന്‍ സംസ്ഥാനം […]

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ടര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്.

ഇതുവരെ സംസ്ഥാനത്തിന് 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയതാണ്. 1,22,70,300 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,37,10,530 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

സംസ്ഥാനത്ത് വ്യാഴാഴ്ച വൈകുന്നേരം വരെ 1,49,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 1,18,53,826 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 44,01,477 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജനസംഖ്യയുടെ 35.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 49.38 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ജനസംഖ്യയുടെ 13.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it