പോളണ്ടില്‍ കാസര്‍കോടിന്റെ നക്ഷത്രം
കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്ന് അങ്ങ് പോളണ്ടില്‍ ഇപ്പോിള്‍ ജ്വലിച്ച് നില്‍ക്കുകയാണ്. നഗ്മ മുഹമ്മദ് മാലിക് എന്ന നഗ്മ ഫരീദ്. കാസര്‍കോട്ടെ അഡ്വ. പി. മുഹമ്മദിന്റെയും മന്നിപ്പാടിയിലെ സുലുബാന്റെയും മകളായ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡറാണിപ്പോള്‍. മിടുക്കിയായ ഈ ഐ.എഫ്.എസുകാരി രാജ്യം ഉറ്റുനോക്കുന്ന നയതന്ത്രജ്ഞയാണ്. നേരത്തെ തുണീഷ്യയിലും സുല്‍ത്താന്‍ ഓഫ് […]
കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്ന് അങ്ങ് പോളണ്ടില്‍ ഇപ്പോിള്‍ ജ്വലിച്ച് നില്‍ക്കുകയാണ്. നഗ്മ മുഹമ്മദ് മാലിക് എന്ന നഗ്മ ഫരീദ്. കാസര്‍കോട്ടെ അഡ്വ. പി. മുഹമ്മദിന്റെയും മന്നിപ്പാടിയിലെ സുലുബാന്റെയും മകളായ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡറാണിപ്പോള്‍. മിടുക്കിയായ ഈ ഐ.എഫ്.എസുകാരി രാജ്യം ഉറ്റുനോക്കുന്ന നയതന്ത്രജ്ഞയാണ്. നേരത്തെ തുണീഷ്യയിലും സുല്‍ത്താന്‍ ഓഫ് […]
കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ട്. അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം പകരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്ന് അങ്ങ് പോളണ്ടില്‍ ഇപ്പോിള്‍ ജ്വലിച്ച് നില്‍ക്കുകയാണ്.
നഗ്മ മുഹമ്മദ് മാലിക് എന്ന നഗ്മ ഫരീദ്.
കാസര്‍കോട്ടെ അഡ്വ. പി. മുഹമ്മദിന്റെയും മന്നിപ്പാടിയിലെ സുലുബാന്റെയും മകളായ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡറാണിപ്പോള്‍.
മിടുക്കിയായ ഈ ഐ.എഫ്.എസുകാരി രാജ്യം ഉറ്റുനോക്കുന്ന നയതന്ത്രജ്ഞയാണ്. നേരത്തെ തുണീഷ്യയിലും സുല്‍ത്താന്‍ ഓഫ് ബ്രൂണയിലും അംബാസിഡറായിരുന്നു. ഏതൊരു ഐ.എഫ്.എസ്. ബിരുദധാരിയുടെയും ആഗ്രഹമാണ് പോളണ്ട് പോലുള്ള രാജ്യങ്ങളില്‍ അംബാസിഡറാവുക എന്നത്. കഴിഞ്ഞ മാസം മുതല്‍ നഗ്മാ ഫരീദ് മാലിക് ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്. നഗ്മ പോളണ്ടിന്റെ അംബാസിഡര്‍ പദവി അലങ്കരിക്കുമ്പോള്‍ കാസര്‍കോട് അനുഭവിക്കുന്ന അഭിമാനം ചെറുതല്ല.
കാസര്‍കോട് ഫോര്‍ട്ട് റോഡിനും തെരുവത്ത് ഹാഷിം സ്ട്രീറ്റിനും ഇടയില്‍ ഡോ. ഷംനാടിന്റെ വീടിന് സമീപമായിരുന്നു നേരത്തെ വക്കീല്‍ മുഹമ്മദ് എന്ന പി. മുഹമ്മദിന്റെ വീട്. കാസര്‍കോട് നഗരസഭാ കൗണ്‍സിലിലെ ആദ്യത്തെ അംഗങ്ങളില്‍ ഒരാളും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ. അബ്ദുല്‍ ഹമീദിന്റെ മകനാണ് അഡ്വ. മുഹമ്മദ്. കുറേക്കൂടി വിശദീകരിച്ചുപറഞ്ഞാല്‍ പ്രശസ്ത കന്നട എഴുത്തുകാരി സാറ അബൂബക്കറിന്റെയും ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ലഫ്. മുഹമ്മദ് ഹാഷിമിന്റെയും സഹോദരന്‍. പി. അബ്ദുല്ല, ഡോ. പി. ശംസുദ്ദീന്‍, അഡ്വ. പി. അബ്ദുല്‍ ഹമീദ് എന്നിവരാണ് അഡ്വ. മുഹമ്മദിന്റെ മറ്റ് സഹോദരങ്ങള്‍.
അഡ്വ. മുഹമ്മദ് വിവാഹം കഴിച്ചത് കര്‍ണാടകയില്‍ മുന്‍ പൊലീസ് സൂപ്രണ്ട് ആയിരുന്ന പൈവളികെ മന്നിപ്പാടിയിലെ എം.എസ്. മന്നിപ്പാടിയുടെ മകള്‍ സുലുബാനെയാണ്. സുലുബാനെ കൂടാതെ എം.എസ്. മന്നിപ്പാടിക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്. ഡോ. അസ്ഹര്‍ മന്നിപ്പാടി(ഫിസിഷ്യന്‍, യു.എസ്.എ.), ഖമര്‍ അമാനുല്ല(യു.എസ്.എ.), അന്‍വര്‍ മന്നിപ്പാടി(മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍, കര്‍ണാടക).
അഡ്വ. പി. മുഹമ്മദിനും സുലുബാനും മൂന്ന് മക്കളാണ്. രണ്ട് ആണും ഒരു പെണ്ണും. മൂത്തത് ഷമീം അഹ്‌മദ്; യു.എസില്‍ സൈന്റിസ്റ്റാണ്. നഗ്മയാണ് രണ്ടാമത്തേത്. ഏറ്റവും ഇളയത് ജൗഹര്‍ മുഹമ്മദ്. എയര്‍ഫോഴ്‌സില്‍ വിംഗ് കമാണ്ടറാണ്.
നഗ്മയെ പ്രശസ്തയായൊരു ഡോക്ടര്‍ ആക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ നഗ്മ സ്വപ്‌നം കണ്ടത് സിവില്‍ സര്‍വ്വീസും. ഇന്ത്യന്‍ ഫോറിന് സര്‍വ്വീസിനോടായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ നഗ്മയ്ക്ക് ആഗ്രഹം. ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് നേടിയെടുക്കാതെ നഗ്മ അടങ്ങില്ല. അത് പഠനത്തിനാണെങ്കിലും കലയിലാണെങ്കിലും.
ലക്ഷ്യ പ്രാപ്തിയിലേക്കുള്ള നഗ്മയുടെ പ്രയാണം വിജയം കാണാതെയിരുന്നില്ല. ഐ.എഫ്.എസില്‍ മുസ്ലിം വനിതകള്‍ കടന്നു വരാത്ത കാലം. 1991 ലാണ് നഗ്മ ഐ.എഫ്.എസില്‍ ചേര്‍ന്നത്. കഠിനമായ പ്രയത്‌നം. നഗ്മയുടെ ലക്ഷ്യം ഫലം കണ്ടു. ഐ.എഫ്.എസ്. നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയായി നഗ്മ ചരിത്രം കുറിച്ചു. ആദ്യ നിയമനം പാരീസിലായിരുന്നു. പാരീസില്‍ യുനോസ്‌കോയുടെ ഇന്ത്യന്‍ സംഘത്തില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് ദീര്‍ഘ കാലം ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍. വെസ്റ്റേണ്‍ യൂറോപ് ഡെസ്‌കില്‍ അടക്കം സേവനം ചെയ്യാനുള്ള അവസരം ഉണ്ടായി. പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്‌റാളിന്റെ ഓഫീസിലും ഉയര്‍ന്ന പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ ഡെപ്യൂട്ടി പ്രോട്ടോക്കോള്‍ ചീഫ് ആയും നഗ്മ ചരിത്രം സൃഷ്ടിച്ചു. മന്ത്രി സുഷ്മാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ കോമേഴ്‌സ്യല്‍ മേധാവിയായും കൊളംബോ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പ്രസ് ആന്റ് കള്‍ച്ചറല്‍ വിംഗ് ഹെഡ്ഡായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറുമായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തി വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് പദവിയിലും തിളങ്ങി. 2015ലാണ് സുല്‍ത്താന്‍ ഓഫ് ബ്രൂണെയുടെ ഹൈകമ്മീഷണറായി നിയമിതയായത്. ഈ പദവി അലങ്കരിക്കുന്നതിന് മുമ്പാണ് ടുണീഷ്യയിലെ അംബാസിഡറായി സേവനം അനുഷ്ടിച്ചത്. 2012 ഒക്‌ടോബര്‍ മുതല്‍ 2015 നവംബര്‍ വരെയായിരുന്നു ഇത്. ഇപ്പോള്‍ പോളണ്ടിനോടൊപ്പം ലിത്വേനിയയുടെ അംബാസിഡര്‍ ആയും സേവനം അനുഷ്ടിച്ചു വരികയാണ്. ജനനവും പഠനവുമൊക്കെ ഡല്‍ഹിയില്‍ ആണെങ്കിലും കാസര്‍കോടന്‍ ദമ്പതികളുടെ ഈ മകള്‍ക്ക് മലയാളവും നല്ലപോലെ വഴങ്ങിയിരുന്നു. കാസര്‍കോടന്‍ സംസ്‌കാരവുമായി ജീവിച്ച വാപ്പയുടെയും ഉപ്പയുടെയും വര്‍ത്തമാനങ്ങള്‍ കേട്ട് നഗ്മയും മലയാളം സംസാരിക്കുമായിരുന്നു. കുട്ടിക്കാലത്ത് കാസര്‍കോട്ടെയും മന്നിപ്പാടിയിലെയും ബാംഗ്ലൂരുവിലെയും ബന്ധുവീടുകളില്‍ വന്നിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രശസ്ത അഭിഭാഷകന്‍ അഡ്വ. ഫരീദാണ് നഗ്മയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളാണ് അഫ്താബും, അര്‍ണാസും.
നഗ്മ,കുട്ടിക്കാലത്തേ അസാമാന്യ പഠന മികവ് കാട്ടി...
'അഡ്വ. പി. മുഹമ്മദിന്റെയും സുലുബാന്റെയും മൂന്ന് മക്കളും ചെറിയ പ്രായത്തില്‍ തന്നെ പഠനത്തില്‍ മിടുക്കരായിരുന്നു. നഗ്മ അസാമാന്യമായ പഠന മികവ് കാട്ടിയിരുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടേണ്ടതല്ലെന്നും കഠിനമായി ശ്രമിച്ചാല്‍ ഉയര്‍ന്ന നിലയില്‍ എത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു' -നഗ്മയുടെ മാതാവിന്റെ സഹോദരന്‍ അന്‍വര്‍ മന്നിപ്പാടി ഉത്തരദേശത്തോട് പറഞ്ഞു. പരമ്പരാഗതമായി വിദ്യാസമ്പന്നരായ ഒരു കുടുംബത്തിലാണ് അവര്‍ ജനിച്ചത്. നഗ്മയുടെ ഗ്രാന്റ്ഫാദര്‍മാരായ അഡ്വ. പി. അഹ്‌മദും എം.എസ്. മന്നിപ്പാടിയും ഒരുകാലത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. രണ്ടുപേരുടെയും മക്കള്‍ മികച്ച വിദ്യാഭ്യാസം നേടി. ആ പരമ്പരയിലാണ് നഗ്മയും സഹോദരങ്ങളും ജനിച്ചത്. സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ടാണ് നഗ്മ വളര്‍ന്നതും പഠിച്ചതുമെല്ലാം. ഡല്‍ഹിയിലായിരുന്നു പഠനമെങ്കിലും കുറഞ്ഞകാലം ബംഗളൂരുവില്‍ കിന്റര്‍ ഗാര്‍ഡനില്‍ പഠിച്ചിരുന്നു. കുട്ടിക്കാലത്ത് ഉമ്മയോടൊപ്പം മന്നിപ്പാടിയിലെ വീട്ടിലൊക്കെ വരുമായിരുന്നു.