ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ദൈഷണിക ഉണര്‍ച്ച കൊണ്ട്- സി.എന്‍ ജഅ്ഫര്‍

പുത്തിഗെ: ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ദൈഷണിക ഉണര്‍ച്ച കൊണ്ടാണെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ പ്രസ്താവിച്ചു. ഫാസിസം ഭയപ്പെടുന്നത് അറിവിനെയാണ്. വിജ്ഞാനത്തെയും വിജ്ഞാനമുള്ളവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അറിവിന് അതിര്‍ഥി നിര്‍ണയിക്കാനുള്ള മിത്തുകളെ പകരം വെക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. വൈജ്ഞാനിക മികവുള്ളവരായി മാറി സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുത്തിഗെ മുഹിമ്മാത്തില്‍ എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ […]

പുത്തിഗെ: ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ദൈഷണിക ഉണര്‍ച്ച കൊണ്ടാണെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ പ്രസ്താവിച്ചു.
ഫാസിസം ഭയപ്പെടുന്നത് അറിവിനെയാണ്. വിജ്ഞാനത്തെയും വിജ്ഞാനമുള്ളവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അറിവിന് അതിര്‍ഥി നിര്‍ണയിക്കാനുള്ള മിത്തുകളെ പകരം വെക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. വൈജ്ഞാനിക മികവുള്ളവരായി മാറി സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുത്തിഗെ മുഹിമ്മാത്തില്‍ എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അനുമോദന പ്രഭാഷണം നടത്തി.

എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സി.എന്‍ ജഅ്ഫറിനുള്ള ഉപഹാരം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്ത മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറൂല്‍ അഹ്ദല്‍ തങ്ങള്‍ക്കുള്ള ഉപഹാരം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും നല്‍കി.

സംഗമത്തില്‍ എസ്.എം.എ ജില്ലാ സെക്രട്ടറി വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കമ്മിറ്റി അംഗങ്ങളായ മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഫത്താഹ് സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it