സ്പീക്കേര്‍സ് ക്ലബ്ബ് കുടുംബസംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: സ്പീക്കേര്‍സ് ക്ലബ്ബ് എന്ന പ്രസംഗ പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ സംരംഭത്തിന്റെ രണ്ടാം വാര്‍ഷികവും മെമ്പര്‍മാരുടെ കുടുംബ സംഗമവും 'വോയിസ് പ്ലസ് 22' എന്ന പേരില്‍ സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 40 ഓളം അംഗങ്ങള്‍ സംബന്ധിച്ചു. ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ ദേശീയ പരിശീലകന്‍ രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി.സ്പീക്കര്‍സ് ക്ലബ്ബ് […]

കാസര്‍കോട്: സ്പീക്കേര്‍സ് ക്ലബ്ബ് എന്ന പ്രസംഗ പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ സംരംഭത്തിന്റെ രണ്ടാം വാര്‍ഷികവും മെമ്പര്‍മാരുടെ കുടുംബ സംഗമവും 'വോയിസ് പ്ലസ് 22' എന്ന പേരില്‍ സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 40 ഓളം അംഗങ്ങള്‍ സംബന്ധിച്ചു. ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ ദേശീയ പരിശീലകന്‍ രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി.
സ്പീക്കര്‍സ് ക്ലബ്ബ് സ്ഥാപകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ പി.വി സന്തോഷ് കോഴിക്കോട് റിപ്പോര്‍ട്ട് അവതരണം നടത്തി. രമേഷ് ബാബു കോട്ടയം, കെ. ചന്ദ്രന്‍ രാമഗിരി, കെ. രാജന്‍ മാവിലന്‍, ഇഖ്ബാല്‍ കുമ്പള, ജി. സുനില്‍കുമാര്‍, കെ. നാരായണന്‍ നായര്‍, ശ്രേയ ശ്രീധര്‍, ഗണേഷ് ഭട്ട്, സതി പി, സതീശന്‍ പൊള്ളക്കട, കെ നാരായണന്‍ നായര്‍ സംസാരിച്ചു. സ്പീക്കര്‍സ് ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടികളും ക്യാപ്‌സ്യൂള്‍ ട്രെയിനിങ് പ്രോഗ്രാമും നടന്നു. മികച്ച പ്രവര്‍ത്തകര്‍ക്ക് ഉപഹാരം വിതരണവും നടന്നു. രമേശന്‍ പൊയ്നാച്ചി സ്വാഗതവും മനോജ് പൂക്കുന്നത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it