സ്പീക്കര്‍ തിരുത്തി; രമക്കെതിരായ പ്രസ്താവന പിന്‍വലിച്ച് എം.എം മണി

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ മുതിര്‍ന്ന സി.പി.എം അംഗം എംഎം മണി എം.എല്‍.എയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍. സ്പീക്കറുടെ റൂളിങിന് പിന്നാലെ എം.എം മണി തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചു. അത് അവരുടേതായ 'വിധി' എന്ന് ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ പറയരുതായിരുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം.എം മണി പറഞ്ഞു. കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പരാമര്‍ശം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത […]

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ മുതിര്‍ന്ന സി.പി.എം അംഗം എംഎം മണി എം.എല്‍.എയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍. സ്പീക്കറുടെ റൂളിങിന് പിന്നാലെ എം.എം മണി തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചു. അത് അവരുടേതായ 'വിധി' എന്ന് ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ പറയരുതായിരുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം.എം മണി പറഞ്ഞു.
കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് പരാമര്‍ശം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുമ്പ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അര്‍ത്ഥമായിരിക്കില്ല. എം.എം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ല. എല്ലാവരും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത കാണിക്കണം-സ്പീക്കര്‍ റൂളിംഗ് നല്‍കി.
സ്പീക്കര്‍ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് എം.എം മണി തന്റെ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയത്.

Related Articles
Next Story
Share it