മകന്‍ കരള്‍ നല്‍കിയിട്ടും ജീവിതത്തിലേക്ക് തിരിച്ചുകയറാനായില്ല; ബാലന്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ മകന്‍ കരള്‍ പകുത്തു നല്‍കിയെങ്കിലും നാടിനെ കണ്ണീരിലാഴ്ത്തി ബാലനെ മരണം തട്ടിയെടുത്തു. മകനെയും പിന്തുണ നല്‍കിയ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ബാലന്‍ മരണത്തിനു കീഴടങ്ങി. നാടിന് രുചിക്കൂട്ടൊരുക്കിയ പാചകവിദഗ്ധന്‍ പാറപ്പള്ളി കുമ്പളയിലെ ബാലനാ(55)ണ് വിധിക്കു കീഴടങ്ങിയത്. കരള്‍ രോഗം ബാധിച്ചതിനാല്‍ കരള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ബാലനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മകന്‍ അര്‍ജുന്‍ കരള്‍ നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു. പിന്നാലെ ചികിത്സാ ചെലവിനുള്ള 40 ലക്ഷത്തോളം രൂപ സുമനസുകള്‍ സ്വരൂപിക്കുകയായിരുന്നു. പച്ചക്കറി […]

കാഞ്ഞങ്ങാട്: അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ മകന്‍ കരള്‍ പകുത്തു നല്‍കിയെങ്കിലും നാടിനെ കണ്ണീരിലാഴ്ത്തി ബാലനെ മരണം തട്ടിയെടുത്തു. മകനെയും പിന്തുണ നല്‍കിയ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ബാലന്‍ മരണത്തിനു കീഴടങ്ങി. നാടിന് രുചിക്കൂട്ടൊരുക്കിയ പാചകവിദഗ്ധന്‍ പാറപ്പള്ളി കുമ്പളയിലെ ബാലനാ(55)ണ് വിധിക്കു കീഴടങ്ങിയത്. കരള്‍ രോഗം ബാധിച്ചതിനാല്‍ കരള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ബാലനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മകന്‍ അര്‍ജുന്‍ കരള്‍ നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു. പിന്നാലെ ചികിത്സാ ചെലവിനുള്ള 40 ലക്ഷത്തോളം രൂപ സുമനസുകള്‍ സ്വരൂപിക്കുകയായിരുന്നു. പച്ചക്കറി ചലഞ്ചായും മീന്‍ കച്ചവടം നടത്തിയും വണ്ടികഴുകിയും ബസ് യാത്ര നടത്തിയും നാട്ടിലും ലോകത്തെമ്പാടുമുള്ള നാട്ടുകാരുടെ സഹായവും കൂടിയായപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരായി നടത്താനായി. ശസ്ത്രക്രിയ കഴിഞ്ഞ് അച്ഛനും മകനും സുഖമായിരിക്കുമ്പോഴാണ് ബാലന്റെ മരണം. കുമ്പളയിലെ കണ്ണന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. അര്‍ജുനെ കൂടാത അശ്വതി മകളാണ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്പു, ബാബു, കൃഷ്ണന്‍, പരേതനായ നാരായണന്‍.

Related Articles
Next Story
Share it